ഇന്ത്യയുടെ അയേണ്‍ ലേഡി ഇന്ദിരാഗാന്ധിയായി വിദ്യാ ബാലന് എത്തുന്നു എന്ന വാര്‍ത്ത സോഷ്യല്‍ മീഡിയയല് നിറഞ്ഞിരുന്നു. എന്തുകൊണ്ടാണ് ഇന്ദിരാഗാന്ധിയാകാന്‍ വിദ്യ തീരുമാനിച്ചത് എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് താരം ഇപ്പോള്‍ തുറന്ന് പറഞ്ഞിരിക്കുന്നത്.
‘കരുത്തരായ സ്ത്രീകളെക്കുറിച്ചോര്ക്കുമ്പോള് ആദ്യം മനസിലെത്തുന്ന പേര് ഇന്ദിരാഗാന്ധിയുടേതാണ്. എനിക്ക് രാഷ്ട്രീയ പാര്‍ട്ടികളുമായി യാതൊരു ബന്ധവുമില്ല. ഈ വെബ്സീരീസിന് ഒരു പാര്‍ട്ടിയുമായും ഒന്നും ചെയ്യാനില്ല. കേവലമൊരു പാര്‍ട്ടിക്കപ്പുറം സഞ്ചരിച്ച ഒരു വ്യക്തിയെക്കുറിച്ചാണ് ഈ സീരീസ് പറയുന്നത്.’
വെബ് സീരീസിന്റെ ഷൂട്ടിങ്ങ് ഉടന്‍ തുടങ്ങില്ലെന്നും ഒരുപാടു പണികള്‍ ബാക്കിയുണ്ടെന്നും വിദ്യ പറഞ്ഞു. ‘രണ്ടു വര്‍ഷത്തിനുള്ളില്‍ ആരംഭിച്ചേക്കും. അതിനുള്ളില്‍ എനിക്കാ കഥാപാത്രത്തെ നല്ലതുപോലെ ഒന്നു പഠിക്കണം. തമാശ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ലോകത്തിലെ ഏക കംപ്യൂട്ടറായിരുന്നു അവര്‍ എന്നു കേട്ടിട്ടുണ്ട്. അവരുടെ ജീവിതയാത്രയെക്കുറിച്ചുള്ള പഠനത്തിലാണ് ഞാന്‍. അത്തരമൊരു കഥാപാത്രത്തെ അവതരിപ്പിക്കുമ്പോള്‍ ചെറിയ ഭയമുണ്ട്.’
ആദ്യമായാണ് താരം ഒരു വെബ് സീരീസ് ചെയ്യുന്നത്. റിതേഷ് ബത്രയാണ് ഇതിന്റെ സംവിധാനം. സാഗരിക ഘോസെ എഴുതിയ ‘ഇന്ദിര: ഇന്ത്യാസ് മോസ്റ്റ് പവര്‍ഫുള്‍ പ്രൈം മിനിസ്റ്റര്‍’ പ്രശസ്തമായ പുസ്തകത്തെ ആസ്പദമാക്കിയാണ് വെബ് സീരീസ് ഒരുങ്ങുന്നത്.
Discussion about this post