കൊച്ചി: കൊച്ചി മെട്രോയുടെ പാതയിലെ സുരക്ഷ പരിശോധനകള്‍ ഇന്ന് ആരംഭിക്കും. മഹാരാജാസ് മുതല്‍ തൈക്കുടം വരെയുള്ള പാതയിലാണ് പരിശോധന നടത്തുന്നത്. മെട്രോ റെയില്‍വേ സുരക്ഷാ കമ്മിഷണറുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തുകയെന്ന് അധികൃതര്‍ അറിയിച്ചു. സെപ്റ്റംബര്‍ ആദ്യ ആഴ്ച സര്‍വ്വീസ് ആരംഭിക്കാനാകുമെന്നാണ് പ്രതീക്ഷ. അതേസമയം പരിശോധനയ്ക്ക് ശേഷം സുരക്ഷ കമ്മിഷണറുടെ അനുമതി ലഭിച്ചാല്‍ മാത്രമേ പാത സര്‍വീസിനായി തുറക്കാനാകു എന്ന് അധികൃതര്‍ വ്യക്തമാക്കി.
മഹാരാജാസ്-തൈക്കൂടം പാതയുടെ ഉദ്ഘാടന യാത്രയും വാട്ടര്‍ മെട്രോയുടേയും പേട്ട-എസ്എന്‍ ജംഗ്ഷന് പാതയുടേയും നിര്‍മ്മാണോദ്ഘാടനവും ഒരേ ദിവസം നിര്‍വഹിക്കുമെന്ന് കൊച്ചി മെട്രോ അധികൃതര്‍ അറിയിച്ചിരുന്നു. ഈ ഓണത്തിന് കൊച്ചിക്ക് മെട്രോയുടെ മധുര സമ്മാനം എന്ന തലക്കെട്ടോടെ തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെയാണ് മെട്രോ അധികൃതര്‍ ഇക്കാര്യം അറിയിച്ചത്.
Discussion about this post