സുല്‍ത്താന്‍ ബത്തേരി: ബാണാസുര സാഗര്‍ അണക്കെട്ടിന്റെ രണ്ടാമത്തെ ഷട്ടര്‍ തുറന്നു. വൃഷ്ടി പ്രദേശങ്ങളില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തിലാണ് അണക്കെട്ടിന്റെ ഷട്ടര്‍ ഇപ്പോള്‍ തുറന്നിരിക്കുന്നത്. സെക്കന്‍ഡില്‍ 17,000 ലിറ്റര്‍ വെള്ളമാണ് പുറത്തേക്ക് ഒഴുക്കി വിടുന്നത്. ഇതുകൊണ്ട് തന്നെ പ്രദേശവാസികള്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഇന്ന് രാവിലെ 11.30 ഓടെയാണ് അണക്കെട്ടിന്റെ രണ്ടാമത്തെ ഷട്ടര്‍ തുറന്നത്. പത്ത് സെന്റീമീറ്റര്‍ ഉയരത്തിലാണ് ഷട്ടര്‍ തുറന്നത്. ഇതോടെ നീരൊഴുക്ക് സെക്കന്‍ഡില്‍ 8.5 കുബിക് മീറ്റര്‍ എന്നതില്‍ നിന്ന് സെക്കന്‍ഡില്‍ 17 കുബിക് മീറ്റര്‍ ആയി വര്‍ധിച്ചിട്ടുണ്ട്.
അണക്കെട്ടിന്റെ രണ്ട് ഷട്ടറുകളും തുറന്നതോടെ ഇവിടെ നിന്ന് വെള്ളം കൊണ്ടു പോകുന്ന കരമാന്‍ തോടിലെ ജലനിരപ്പ് 10 സെമീ മുതല്‍ 15 സെമീ വരെ വര്‍ധിക്കുമെന്നും അതുകൊണ്ട് പരിസരവാസികള്‍ പുഴയില്‍ ഇറങ്ങരുതെന്നും ഇരു കരകളിലും താമസിക്കുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്നും ബാണാസുരസാഗര്‍ ഡാം അസി.എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചിട്ടുണ്ട്.
Discussion about this post