പ്രണയ നായികയില്‍ നിന്ന് ചുവടുമാറി ആക്ഷനുമായി രംഗത്ത് എത്തിയിരിക്കുകയാണ് തെന്നിന്ത്യന്‍ താരസുന്ദരി തൃഷ. താരം നായികയായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ഗര്‍ജനൈ’. ചിത്രത്തിന്റെ ട്രെയിലര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു.
തൃഷ പതിവില്‍ നിന്ന് വിപരീതമായി കിടിലന്‍ ആക്ഷനുമായാണ് ചിത്രത്തിലെത്തുന്നത്. മധു എന്ന കഥാപാത്രത്തെ ആണ് താരം ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. വംശി കൃഷ്ണ, അമിത് ഭാര്‍ഗവ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.
അനുഷ്ക ശര്‍മ്മ നായികയായി എത്തിയ ബോളിവുഡ് ചിത്രം ‘എന്‍എച്ച്10’ ആണ് ‘ഗര്‍ജനൈ’ എന്ന പേരില്‍ തമിഴില്‍ അണിയിച്ച് ഒരുക്കിയിരിക്കുന്നത്. സുന്ദര്‍ ബാലുവാണ് ചിത്രത്തിന്റെ സംവിധായകന്.
Discussion about this post