ഷെയിന്‍ നിഗം നായകനായി എത്തി തീയ്യേറ്ററില്‍ ഗംഭീര വിജയം നേടിയ ചിത്രമാണ് അനുരാജ് മനോഹര്‍ സംവിധാനം ചെയ്ത ‘ഇഷ്ക്’. ചിത്രത്തിന്റെ ക്ലൈമാക്സ് ആണ് ഏറ്റവും വലിയ ഹൈലൈറ്റായിരുന്നത്. ഇത് ഏറെ ചര്‍ച്ചകള്‍ക്കും വഴിവെച്ചിരുന്നു. തന്റെ വിരലില്‍ മോതിരം ഇടാന്‍ ശ്രമിക്കുന്ന നായകന് മുന്നില്‍ തന്റെ നടുവിരല്‍ ഉയര്‍ത്തിക്കാട്ടിയാണ് നായിക പ്രതിഷേധിച്ചത്.
പല ഷോട്ടുകളിലായി ചിത്രീകരിക്കപ്പെട്ട ഈ രംഗം സെന്‍സര്‍ ബോര്‍ഡിന്റെ നിര്‍ദേശപ്രകാരം സംവിധായകന് വെട്ടിമാറ്റേണ്ടി വന്നിരുന്നു. എന്നാല്‍ സംവിധായകന് ഈ പ്രതിസന്ധിയെ വളരെ വിദഗ്ധമായി മറികടന്നിരുന്നു. ഇപ്പോഴിതാ സെന്‍സര്‍ ബോര്‍ഡ് കത്രിക വെക്കാത്ത ചിത്രത്തിന്റെ യഥാര്‍ത്ഥ ക്ലൈമാക്സിന്റെ പൂര്‍ണ്ണരൂപം പ്രേക്ഷകര്‍ക്കായി പങ്കുവെച്ചിരിക്കുകയാണ് അനുരാജ് മനോഹര്‍. ഫേസ്ബുക്കിലൂടെ ആണ് രംഗം അദ്ദേഹം പങ്കുവെച്ചത്.
‘ഇഷ്കിന്റെ ,ഇടപെടലുകള്‍ ഇല്ലാത്ത കത്രിക വെക്കാത്ത സംവിധായകന്റെ വേര്‍ഷന്‍. വസുധയുടെ നടുവിരല്‍ വ്യക്തമാണ്’ എന്നാണ് രംഗം പങ്കുവെച്ച് കൊണ്ട് സംവിധായകന് ഫേസ്ബുക്കില്‍ കുറിച്ചത്. ആന്‍ ശീതളാണ് ചിത്രത്തില്‍ നായികയായി എത്തിയത്. ഷൈന്‍ ടോം ചാക്കോ, ലിയോണ, ജാഫര്‍ ഇടുക്കി, സ്വാസിക, മാലാ പാര്‍വതി തുടങ്ങിയവരായിരുന്നു ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.
Discussion about this post