ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പേരിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾ വേണമെന്ന വാദവുമായി ന്യൂഡൽഹിയിലെ ബിജെപി എംപി ഹൻസ് രാജ് ഹൻസ്. ജെഎൻയുവിന്റെ(ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റി) പേര് മാറ്റി മോഡി നരേന്ദ്ര യൂണിവേഴ്സിറ്റി എന്നാക്കി മാറ്റണമെന്നാണ് ഡൽഹി എംപിയുടെ വാദം. ആർട്ടിക്കിൾ 370 റദ്ദാക്കുകയും ജമ്മുകശ്മീരിനെ വിഭജിക്കുകയും ചെയ്ത കേന്ദ്ര നടപടിയെക്കുറിച്ച് സംസാരിക്കുമ്പോഴാണ് ഹൻസ് രാജ് ഇക്കാര്യം സൂചിപ്പിച്ചത്. ജെഎൻയു പേര് മാറ്റി എംഎൻയു എന്നാക്കി മാറ്റണമെന്ന് അദ്ദേഹം പ്രസ്താവിച്ചു.
‘എല്ലാവരും സമാധാനമായിരിക്കാൻ പ്രാർത്ഥിക്കുക. പൂർവികർ ചെയ്തുപോയ തെറ്റുകൾ ഓരോന്നായി തിരുത്തുകയാണ് നമ്മൾ. ജെഎൻയുവിന്റെ പേര് മാറ്റി എംഎൻയു എന്നാക്കി മാറ്റണമെന്ന നിർദേശം താൻ മുന്നോട്ടുവക്കുകയാണ്. മോഡിയുടെ പേരിലും ചിലത് ഉണ്ടാവേണ്ടുണ്ട്’, ഹൻസ് രാജിന്റെ വാക്കുകൾ ഇങ്ങനെ.
1969ലാണ് ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റി സ്ഥാപിതമായത്. യൂണിവേഴ്സിറ്റിക്ക് ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയുടെ പേരിടാമെന്ന നിർദേശം ഉയരുകയായിരുന്നു അന്ന്.
Discussion about this post