ഇന്ത്യയുടെ ചൊവ്വാ പര്യവേഷണം പ്രമേയമാക്കി ഒരുക്കിയ ചിത്രം മിഷന് മംഗളിന് റെക്കോര്‍ഡ് കളക്ഷന്‍. രണ്ട് ദിവസം കൊണ്ട് ചിത്രം നേടിയത് 46.4 കോടി രൂപയാണ്. റിലീസ് ദിവസം ചിത്രം കരസ്ഥമാക്കിയത് 29.16 കോടി രൂപയാണ്. രാജ്യത്തെ ഓരോരുത്തരും ഈ ചിത്രം തീര്‍ച്ചയായും കണ്ടിരിക്കണം എന്നാണ് ചിത്രം കണ്ട് ഇറങ്ങുന്ന പ്രേക്ഷകരുടെ പ്രതികരണം.
അക്ഷയ് കുമാര്‍ ആണ് ചിത്രത്തില്‍ നായകനായി എത്തിയത്. രാകേഷ് ധവാന് എന്ന ഐഎസ്ആര്‍ഒയിലെ മുതിര്‍ന്ന ശാസ്ത്രജ്ഞനായിട്ടാണ് അക്ഷയ് ചിത്രത്തിലെത്തിയത്. വിദ്യാ ബാലന്, നിത്യ മേനോന്, സോനാക്ഷി സിന്‍ഹ, തപ്സി പന്നു തുടങ്ങിയവരാണ് ചിത്രത്തില്‍ വനിതാ ശാസ്ത്രജ്ഞരുടെ വേഷത്തിലെത്തിയത്. ജഗന് ശക്തി സംവിധാനം ചെയ്ത ചിത്രം ഓഗസ്ത് പതിനഞ്ചിനാണ് തീയ്യേറ്ററുകളിലെത്തിയത്.
വനിതാ ശാസ്ത്രജ്ഞര്ക്കുള്ള ആദരവ് കൂടിയാണ് ഈ ചിത്രമെന്നാണ് അക്ഷയ് കുമാര്‍ പറഞ്ഞിരുന്നത്. ചൊവ്വയിലേക്ക് നാസ ഉപഗ്രഹം അയച്ചപ്പോള്‍ ചെലവായത് 6000 കോടി രൂപയോളമാണ്. എന്നാല്‍ ഐഎസ്ആര്‍ഒയ്ക്ക് ചെലവായത് വെറും 450 കോടി രൂപമാണ്. വളരെ കുറച്ച് ആളുകള്‍ക്ക് മാത്രമേ ഇത് അറിയുകയുള്ളുവെന്നും എല്ലാവരും ഇക്കാര്യം അറിയണം എന്നുള്ളത് കൊണ്ടാണ് താന്‍ ഈ പടം ചെയ്യുന്നതെന്ന് നേരത്തേ അക്ഷയ് കുമാര്‍ പറഞ്ഞിരുന്നു.
Discussion about this post