പാലക്കാട്: എംപിയായതിന് ശേഷവും അതിന് മുമ്പും പങ്കെടുക്കുന്ന പരാപാടിയിലെല്ലം പാട്ടുപാടിയാണ് രമ്യഹരിദാസ് വ്യത്യസ്തയായത്. ലോക്സഭാ തെരഞ്ഞെടുപ്പിലും പ്രചാരണതന്ത്രമായി രമ്യാഹരിദാസിന്റെ പാട്ടുണ്ടായിരുന്നു. എന്നാല്‍ സ്വാതന്ത്ര്യദിനത്തില്‍ സംഘടിപ്പിച്ച ഒരു പരിപാടിയില്‍ തന്നോട് പാട്ടുപാടാന്‍ പറയരുതെന്ന് സദസ്സിനോട് അഭ്യര്‍ത്ഥിച്ചിരിക്കുകയാണ് ആലത്തൂര്‍ എംപി രമ്യ ഹരിദാസ്.
സ്വാതന്ത്ര്യദിനത്തില്‍ വടുക സമുദായത്തിന്റെ സാംസ്കാരിക സമ്മേളനത്തിന്റെ ഭാഗമായി മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിക്കുന്നതിനായി സംഘടിപ്പിച്ച ചടങ്ങിലായിരുന്ന എംപി ഇക്കാര്യം പറഞ്ഞത്. നമ്മള് ഇപ്പോള്‍ വലിയ ദുരിതമനുഭവിക്കുയാണ്. അതുകൊണ്ട് തന്നോട് ഈ ചടങ്ങില്‍ വെച്ച് ദയവായി പാട്ടുപാടാന്‍ പറയരുതെന്ന് രമ്യ പറഞ്ഞു.
നിറകൈയ്യടികളോടെയാണ് കാണികള്‍ ഒന്നടങ്കം ആ വാക്കുകള്‍ ഏറ്റുവാങ്ങിയത്. ഞാന്‍ പാട്ടുപാടിയില്ലെങ്കിലും നിങ്ങളോടൊപ്പം ഉണ്ട് എന്നായിരുന്നു രമ്യ പറഞ്ഞത്. എന്നാല്‍ പറഞ്ഞ് പറഞ്ഞ് അവസാനം എംപി പാട്ടിലേക്ക് തന്നെ എത്തുകയും ചെയ്തു. ആദ്യം പാട്ടുപാടില്ലെന്ന് പറഞ്ഞ രമ്യാഹരിദാസ് പിന്നീട് ആറ്റുനോറ്റുണ്ടായ ഒരു ഉണ്ണി എന്ന പാട്ടുപാടി.
ശേഷം മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെക്കുറിച്ച് പ്രസംഗത്തില്‍ പരാമര്‍ശിക്കുകയും ചെയ്തു. നമുക്കിടയില്‍ ചിലര്‍ ദൈവങ്ങളായി അവതരിക്കാറുണ്ട്. അത് ചിലയാളുകളുടെ രൂപത്തിലാണ് പ്രത്യക്ഷപ്പെടാറ്. അങ്ങനെ ഒരു മുഖ്യമന്ത്രി നമുക്ക് ഉണ്ടായിരുന്നു. അത് ഉമ്മന്‍ചാണ്ടി സാറായിരുന്നു എന്നും എംപി പറഞ്ഞു.
Discussion about this post