മലയാളികള്‍ക്ക് ഒഴിച്ചുകൂട്ടാന്‍ പറ്റാത്ത ഒന്നാണ് ചോറ്. പരമ്പരാഗതമായി ഉപയോഗിച്ചുവന്നിരുന്ന ചോറ് ഇന്നും ഭക്ഷണസംസ്ക്കാരത്തിന്റെ ഭാഗമായി തുടരുകയാണ്. അതേസമയം അമിതമായി ചോറ് കഴിക്കുന്നവര്‍ക്ക് പ്രമേഹം, കൊളസ്ട്രോള്‍, ശരീരഭാരം കൂടുന്നു, ദഹനപ്രശ്നം എന്നിങ്ങനെ പല രോഗങ്ങളും വരും. പ്രത്യേകിച്ചും പ്രമേഹരോഗികള്‍ ആഹാരകാര്യങ്ങളില്‍ അധികം ശ്രദ്ധ വേണം.
ചേറ് അമിതമായി കഴിക്കുന്നത് മൂലം പൊണ്ണത്തടിക്കും പ്രമേഹത്തിനും കാരണമാകുന്നു. ചോറ് ദഹിക്കുമ്പോള്‍ ഗ്ലൂക്കോസ് ആയിട്ടാണ് മാറുന്നത്. ഈ ഗ്ലൂക്കോസ് രക്തത്തിലേയ്ക്ക് കടക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയര്‍ത്തുകയും ചെയ്യുന്നു. രക്തത്തിലെ പഞ്ചസാര ഉയരുമ്പോള്‍ അതിനെ നിയന്ത്രിക്കുവാന്‍ പാന്‍ക്രിയാസിലെ ബീറ്റകോശങ്ങളില്‍ നിന്ന് ഇന്‍സുലിന്‍ ഉല്‍പ്പാദിപ്പിക്കുന്നു. ബീറ്റകോശങ്ങളെകൊണ്ട് ഇങ്ങനെ അധികജോലി ചെയ്യിക്കുമ്പോള്‍ അത് ക്ഷീണിക്കുകയും ഇന്‍സുലിന്റെ ഉല്‍പ്പാദനം കുറയുകയും പ്രമേഹത്തിലേയ്ക്ക് മാറുകയും ചെയ്യുന്നു.
പ്രമേഹം വരാതിരിക്കാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക.
ദിവസം ഒരു നേരം മാത്രം ചോറ് കഴിക്കുക. ചോറിന്റെ അളവ് കുറച്ചിട്ട് കറികളും പഴവര്‍ഗങ്ങളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. ഇലക്കറികള്‍ ധാരളമായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. ഫൈബര്‍ അടങ്ങിയ ധാന്യങ്ങള്‍ ഓട്ട്സ്, കടലമാവ്, ചോളം മോര് യോഗഡ് തുടങ്ങിയവ ധാരാളമായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.
പ്രമേഹവും ശരീരഭാരം നിയന്ത്രിക്കാന്‍ ഏറ്റവും നല്ലതാണ് ബീന്‍സ്. ബാര്‍ലിയാണ് പ്രമേഹത്തിനെ പ്രതിരോധിക്കാന്‍ കഴഇയുന്ന മറ്റൊരു ഭക്ഷണം. ഭക്ഷണശേഷമുള്ള രക്തത്തിലെ പഞ്ചസാരയുടെ വര്‍ദ്ധനവ് ഏകദേശം 70 ശതമാനം കുറയ്ക്കാന്‍ ബാര്‍ലി സഹായിക്കും. മത്സ്യം പ്രമേഹത്തെ ചെറുക്കാന്‍ ഉത്തമ ആഹാരമാണ്.
Discussion about this post