ചുരുങ്ങിയ കാലം കൊണ്ട് മലയാളികളുടെ മനസില്‍ ചേക്കേറിയ താരമാണ് ടൊവീനോ തോമസ്. നിരവധി ഹിറ്റ് ചിത്രങ്ങളാണ് ടൊവീനോയുടേതായി പുറത്തെത്തിയത്. അതേസമയം താരത്തെ കുറിച്ച് ചെറിയ ഒരു ഗോസിപ്പും വന്നിരുന്നു. താരം വളരെ തിരക്കിലാണെന്നും 2022 വരെയുള്ള ചിത്രങ്ങള്‍ ഉറപ്പിച്ച് കഴിഞ്ഞുവെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
ഇതിന് മറുപടിയുമായി താരം തന്നെ രംഗത്ത് എത്തിയിരിക്കുകയാണ്. മാതൃഭൂമിയുമായുള്ള അഭിമുഖത്തിലാണ് ടൊവീനോ ഈ വാര്‍ത്തകളോട് പ്രതികരിച്ചത്. എവിടെ നിന്നാണ് ഇത്തരം വാര്‍ത്തകള്‍ വരുന്നതെന്ന് തനിക്കറിയില്ലെന്നും കുറച്ചു സിനിമകള്‍ പറഞ്ഞു വെച്ചിട്ടുണ്ടെന്നുമാണ് ടൊവീനോ അഭിമുഖത്തില്‍ പറഞ്ഞത്. എനിക്കുപറ്റിയ കഥയാണെങ്കില്‍ അതെന്നില്‍ വന്നുചേരുമെന്ന് വിശ്വസിക്കാനാണ് ഇഷ്ടമെന്നും അദ്ദേഹം പറഞ്ഞു. വ്യത്യസ്തമാര്‍ന്ന വേഷങ്ങളാണ് പ്രതീക്ഷിക്കുന്നതെന്നും അഭിനയിച്ച വേഷങ്ങളെല്ലാം സംതൃപ്തിനല്കുന്നതാണെന്നും ടൊവീനോ കൂട്ടിച്ചേര്‍ത്തു.
കല്‍ക്കി ആണ് തീയ്യേറ്ററില്‍ എത്താന്‍ പോവുന്ന ടൊവീനോ ചിത്രം. പോലീസ് വേഷത്തിലാണ് താരം ചിത്രത്തിലെത്തുന്നത്. ‘കിലോമീറ്റേഴ്സ് ആന്റ് കിലോമീറ്റേഴ്സ്’, ‘എടക്കാട് ബറ്റാലിയന്’, ബേസില്‍ ജോസഫിന്റെ ‘മിന്നല്‍ മുരളി’, സുജിത്ത് വാസുദേവിന്റെ ഫോറന്‍സിക്ക്’, ഡിജോ ജോസ് ആന്റണിയുടെ ‘പള്ളിച്ചട്ടമ്പി’ എന്നിവയാണ് അണിയറയില്‍ ഒരുങ്ങുന്ന ടൊവീനോയുടെ ചിത്രങ്ങള്‍. ലൂക്ക ആണ് ഒടുവില്‍ തീയ്യേറ്ററുകളിലെത്തിയ ടൊവീനോ ചിത്രം.
Discussion about this post