ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് ഹിറ്റ് മേക്കര്‍ ജോഷി ചെറിയ ഒരു ഇടവേളയ്ക്ക് ശേഷം സംവിധാനം ചെയ്ത ‘പൊറിഞ്ചു മറിയം ജോസി’ന്റെ ട്രെയിലര്‍ പുറത്തുവിട്ടു. ഇന്നലെ ലുലു മാളില്‍ വെച്ച് നടന്ന ചടങ്ങില്‍ മോഹന്‍ലാലാണ് ട്രെയിലര്‍ റിലീസ് ചെയ്തത്. അതേസമയം തന്നെ 34 താരങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെയും ട്രെയിലര്‍ റിലീസ് ചെയ്തിരുന്നു. ഇത് സിനിമാ ചരിത്രത്തില്‍ തന്നെ ഒരു റെക്കോര്‍ഡ് ആണ്.
ശ്രീനിവാസന്, മമ്മൂട്ടി, ജയറാം, ബിജു മേനോന്, ഫഹദ്, ഷെയ്ന് നിഗം, ജയസൂര്യ, ഇന്ദ്രജിത്ത്, വിനീത്, പൃഥ്വിരാജ്, ദുല്‍ഖര്‍ സല്മാന്, നിവിന്‍ പോളി, വിനായകന്, മുരളി ഗോപി, ദിലീഷ് പോത്തന്, സുരാജ് വെഞ്ഞാറമ്മൂട്, ആസിഫ് അലി, കാളിദാസ് ജയറാം, ഐശ്വര്യ ലക്ഷ്മി, മിയ, നിമിഷ സജയന്, അജു വര്‍ഗീസ്, അനു സിത്താര, കുഞ്ചാക്കോ ബോബന്, ടൊവീനോ തോമസ്, ആന്റണി വര്‍ഗീസ്, ഹണി റോസ്, അനൂപ് മേനോന്, അപര്‍ണ ബാലമുരളി, ആത്മീയ, ഉണ്ണി മുകുന്ദന്, സൗബിന് ഷാഹിര്‍, വിനയ് ഫോര്‍ട്ട്, വിജയ് സേതുപതി, ദിലീപ് എന്നിവരുടെ ഫേസ്ബുക്ക് പേജുകളിലൂടെയാണ് ട്രെയിലര്‍ ഒരേസമയം റിലീസ് ചെയ്തത്.
നാല് വര്‍ഷത്തിന് ശേഷം ജോഷി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘പൊറിഞ്ചു മറിയം ജോസ്’. ചിത്രത്തില്‍ പൊറിഞ്ചുവായി എത്തുന്നത് ജോജു ജോര്‍ജ്ജും മറിയമായി നൈല ഉഷയും ജോസ് എന്ന കഥാപാത്രമായി ചെമ്പന്‍ വിനോദുമാണ് എത്തുന്നത്. ജോജുവിന്റെ മാസ് എന്‍ട്രി തന്നെയാണ് ട്രെയിലറിന്റെ പ്രധാന ചേരുവ. നൈല ഉഷ ഇതുവരെ അവതരിപ്പിച്ച വേഷങ്ങളില്‍ നിന്ന് തികച്ചും വ്യത്യസ്തമായ ഗെറ്റപ്പിലാണ് ചിത്രത്തില്‍ എത്തുന്നത്. ഇതും ആരാധകരെ ആകര്‍ഷിച്ച മറ്റൊരു ഘടകമാണ്.
വിജയരാഘവന്, സലീംകുമാര്‍, ടിജി രവി, രാഹുല്‍ മാധവ്, ഐഎം വിജയന്, നന്ദു, സുധികോപ്പ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷന്‍സ് അവതരിപ്പിച്ച്, കീര്‍ത്തന മൂവീസിന്റെ ബാനറില്‍ റെജിമോന് ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഓഗസ്റ്റ് പതിനഞ്ചാണ് ചിത്രം റിലീസ് ചെയ്യുക.
Discussion about this post