ലണ്ടന്‍: പത്തൊമ്പതുകാരി പറക്കുന്ന വിമാനത്തില്‍ നിന്നും വീണ് മരിച്ചു. വിമാനം ടെയ്ക്ക് ഓഫ് ചെയ്ത ശേഷം ബലമായി വാതില്‍ തുറക്കുന്നതിനിടെയായിരുന്നു അപകടം എന്നാണ് വിവരം.
കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിലെ ബയോളജി വിദ്യാത്ഥിനിയാണ് വിമാനത്തില്‍ നിന്നും വീണ് മരിച്ചത്. അയ്യായിരം അടി ഉയരത്തില്‍ നിന്നും താഴേക്ക് വീണായിരുന്നു അപകടം. മഡഗാസ്കറിലേക്കുള്ള പഠന യാത്രയ്ക്കിടെയായിരുന്നു സംഭവം. അതേസമയം അപകടമാണോ ആത്മഹത്യയാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല.
Discussion about this post