ഒട്ടനവധി ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരനായി മാറിയ താരമാണ് ബിനീഷ് ബാസ്റ്റിന്. കട്ടപ്പനയിലെ ഋത്വിക് റോഷന്, ഡബിള്‍ ബാരല്‍, സൗണ്ട് തോമ എന്നീ ചിത്രങ്ങളില്‍ ശ്രദ്ധിക്കപ്പെടുന്ന വേഷം ചെയ്തിടുണ്ട്. ഇപ്പോള്‍ താരത്തിന്റെ ഒരു നന്മയാണ് സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്.
പത്തനംതിട്ടയില്‍ ഒരു ഷോപ്പ് ഉദ്ഘാടനത്തിന് എത്തിയ ബിനീഷ് മലയാള സിനിമയിലെ നിരവധി ചെറിയ വേഷങ്ങള്‍ ചെയ്ത വാവച്ചന് എന്ന നടനെ ആള്‍ക്കൂട്ടത്തിനിടയില്‍ വച്ച് കാണുകയും അദ്ദേഹവുമായി ചേര്‍ന്ന് ആ ഷോപ്പ് ഉദ്ഘാടനം ചെയ്യുകയുമായിരുന്നു.
ആ സംഭവം അദ്ദേഹം തന്നെയാണ് ആരാധകര്‍ക്കായി പങ്കുവെച്ചത്. ചില കലാകാരന്മാര് ലക്ഷങ്ങളും കോടികളും സമ്പാദിക്കാറില്ല, പക്ഷേ ജനങ്ങളുടെ മനസില്‍ ഉണ്ടാവും അതാണ് കലാകാരന് എന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം കുറിപ്പ് അവസാനിപ്പിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;
ടീമേ….
എന്റെ കൂടെ നില്ക്കുന്ന ഈ Vaavachan ചേട്ടനെ.. നിങ്ങള്‍ക്ക് പരിചയം കാണും. പഴയകാല മലയാള സിനിമയില്‍ ചെറുതും വലുതുമായ ഒരുപാട് വേഷങ്ങള്‍ ചെയ്ത ആളാണ്. പ്രത്യേകിച്ച് തിളക്കം സിനിമയില്‍. ഞാന്‍ പത്തനംതിട്ടയില്‍ ഒരു shop ഉദ്ഘാടനം ചെയ്യാന്‍ പോയപ്പോള്‍ ഉദ്ഘാടനം കാണാന്‍ വന്നവരുടെ കൂട്ടത്തില്‍ ഇദ്ദേഹം നില്ക്കുന്നു. സ്വന്തം നാട്ടില്‍ ഈ കലാകാരന് ഒരു വിലയുമില്ല. എന്റെ നാട്ടിലും ഇങ്ങനെതന്നെയാണ്. ആള്‍ക്കൂട്ടത്തില്‍ നിന്ന് ചേട്ടനെ വിളിച്ചു എന്റെ അടുത്ത് ചേര്‍ത്തുനിര്‍ത്തി. അന്ന് ആ ഷോപ്പ് ഉദ്ഘാടനം ഞങ്ങളൊരുമിച്ച് ചെയ്തു.. ചില കലാകാരന്മാര് ലക്ഷങ്ങളും കോടികളും സമ്പാദികാറില്ല. പക്ഷേ ജനങ്ങളുടെ മനസ്സില്‍ ഉണ്ടാവും അതാണ് കലാകാരന്..
Discussion about this post