മുംബൈ; മഹാരാഷ്ട്രയില്‍ വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ എന്‍സിപിയും കോണ്‍ഗ്രസും സഖ്യമായി തന്നെ മത്സരിക്കുമെന്ന് എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍. 240 സീറ്റുകളുടെ കാര്യത്തില്‍ ധാരണയായി. ബാക്കി സീറ്റുകളില്‍ മറ്റു സഖ്യകക്ഷികളുടെ കാര്യം പരിഗണിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മഹാരാഷ്ട്രയില്‍ എന്‍സിപി-കോണ്‍ഗ്രസ് സഖ്യം കനത്ത പരാജയം ഏറ്റുവാങ്ങിയിരുന്നെങ്കിലും നിയമസഭാ തെരഞ്ഞെടുപ്പില്‍ അതിനെ മറികടക്കാന്‍ കഴിയുമെന്നാണ് എന്‍സിപിയുടെയും കോണ്‍ഗ്രസിന്റെയും വിലയിരുത്തല്‍. ലോക്സഭാ തെരഞ്ഞെടുപ്പില്‍ 49 സീറ്റില്‍ എന്‍ഡിഎ സഖ്യം 41 എണ്ണവും നേടിയപ്പോള്‍ കോണ്‍ഗ്രസ് സഖ്യത്തിന് 5സീറ്റ് മാത്രമാണ് നേടാന്‍ സാധിച്ചത്.
ഈ വര്‍ഷം അവസാനത്തോടെയാണ് മഹാരാഷ്ട്രയില്‍ തെരഞ്ഞെടുപ്പ്. ആകെ 289 സീറ്റുകളാണ് സംസ്ഥാനത്തുള്ളത്. അതില്‍ 240 സീറ്റുകളുടെ കാര്യത്തില്‍ ധാരണയായിട്ടുണ്ട്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി 135 സീറ്റും ശിവസേന 70 സീറ്റും നേടിയാണ് എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തിലെത്തിയത്. കോണ്‍ഗ്രസ് 30 സീറ്റ് നേടിയപ്പോള്‍ എന്‍സിപി 32 സീറ്റും നേടി.
Discussion about this post