ബോളിവുഡില്‍ നിന്ന് മറ്റൊരു സ്പോര്‍ട്സ് ചിത്രം കൂടി വെള്ളിത്തിരയില്‍ എത്താന്‍ പോവുകയാണ്. ഇത്തവണ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുന്‍ ക്യാപ്റ്റന്‍ കപില്‍ ദേവിനെ കുറിച്ചും 1983 ലെ ലോകകപ്പ് വിജയത്തിന്റെ കഥയുമാണ് വെള്ളിത്തിരയില്‍ എത്തുന്നത്. ’83’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ കപില്‍ ദേവായി എത്തുന്നത് രണ്‍വീര്‍ സിംഗാണ്.
ഇപ്പോഴിതാ ചിത്രത്തിലെ തന്റെ ലുക്ക് ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് താരം. ഇന്‍സ്റ്റഗ്രാമിലൂടെ ആണ് താരം പുതിയ ലുക്ക് പുറത്ത് വിട്ടിരിക്കുന്നത്. കപില്‍ ദേവിനോട് സാമ്യം തോന്നുന്ന വിധത്തിലാണ് രണ്‍വീറിന്റെ ചിത്രത്തിലെ മേക്കോവര്‍. ചിത്രത്തില്‍ കപില്‍ ദേവിന്റെ ഭാര്യയുടെ വേഷത്തില്‍ എത്തുന്നത് ദീപികാ പദുക്കോണാണ്.
ഇന്ത്യ 1983 ല്‍ നേടിയ ലോകകപ്പ് വിജയത്തെ കുറിച്ചാണ് ചിത്രം. ചിത്രത്തില്‍ ഇന്ത്യയുടെ മുന്‍ ക്യാപ്റ്റന്‍ കൃഷ്ണമാചാരി ശ്രീകാന്തായി എത്തുന്നത് തമിഴ് താരം ജീവയാണ്. കബീര്‍ ഖാനാണ് ചിത്രത്തിന്റെ സംവിധായകന്. ചിരാഗ് പാട്ടില്‍, ഹാര്‍ദി സന്ധു, ആമി വിര്‍ക്ക്, സാക്യുബ് സലീം, പങ്കജ് ത്രിപാഠി, സര്‍താജ് സിംഗ്, താഹിര്‍ രാജ് ബാസിന് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. അടുത്ത വര്‍ഷം ഏപ്രില്‍ പത്തിന് ചിത്രം തീയ്യേറ്ററുകളില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്.
Discussion about this post