പനജി: ഫുട്ബോള്‍ കളിക്കുന്ന പശുവിന്റെ വീഡിയോ കഴിഞ്ഞദിവസം സോഷ്യല്‍ മീഡിയയില്‍ ഏറെ വൈറലായിരുന്നു. ലക്ഷങ്ങളാണ് വീഡിയോ കണ്ടതും ഷെയര്‍ ചെയ്തതും.
എന്നാല്‍ അതിനുപിന്നിലെ കഥ കരളലിയിപ്പിക്കുന്നതാണെന്നാണ് റിപ്പോര്‍ട്ടുകള്‍. വൈറലായ വീഡിയോക്ക് തൊട്ടുമുമ്പത്തെ ദിവസങ്ങളിലാണ് പശു പ്രസവിച്ചത്. കുഞ്ഞിനെ ഓമനിച്ച് കൊതി തീരും മുമ്പേ വാഹനമിടിച്ച് പശുക്കുട്ടി ചത്തു. മാര്‍ഡോല്‍ ക്ഷേത്രത്തിന് സമീപത്തായിരുന്നു അപകടം നടന്നത്. കുഞ്ഞ് ചത്തിന് ശേഷം പശു വളരെ അസ്വസ്ഥയായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. പലപ്പോഴും അപകടം നടന്ന സ്ഥലത്ത് അലഞ്ഞു തിരിയുകയായിരുന്നു.
വൈറലായ വീഡിയോയില്‍ തന്റെ പക്കലെത്തുന്ന പന്തിനെ കാലിനടിയില്‍ ചേര്‍ത്തു നിര്‍ത്തുകയും മറ്റുള്ളവരെ സമീപത്തേക്ക് വരാന്‍ സമ്മതിക്കാതിരിക്കാനും പശു ശ്രമിക്കുന്നു. പന്ത് തന്റെ കുട്ടിയാണെന്ന ധാരണയിലാണ് ചേര്‍ത്തുനിര്‍ത്തിയെന്ന് നാട്ടുകാര്‍ പറയുന്നു. അപകടത്തില്‍ ചത്തുപോയ തന്റെ കുഞ്ഞാണെന്ന ധാരണയിലാണ് ആ പശു പന്തിനെ സമീപിച്ചത്. നമുക്കത് പശു പന്ത് കളിക്കുന്നതായി തോന്നുകയും ചെയ്തു. ഗോവന്‍ പത്രമായ ഒ ഹെറാള്‍ഡോയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
This is the funniest thing you will see today! pic.twitter.com/Kfz08Dka3Z
— Harsha Bhogle (@bhogleharsha) 1 July 2019
Discussion about this post