പ്രശസ്ത ക്യാമറാമാന് വിഷ്ണു ശര്‍മ്മ വിവാഹിതനായി. അപര്‍ണ അജയനാണ് വധു. ഇരിങ്ങാലക്കുട എം സിപി ഇന്റര്‍നാഷണല്‍ ഓഡിറ്റോറിയത്തില്‍ വെച്ചായിരുന്നു വിവാഹ ചടങ്ങുകള്‍ നടന്നത്.
ഗോദ, വെളിപാടിന്റെ പുസ്തകം, ആന്മരിയ കലിപ്പിലാണ്, കുഞ്ഞിരാമായണം, എസ്കേപ്പ് ഫ്രം ഉഗാണ്ട, സാള്‍ട്ട് മാങ്കോ ട്രീ എന്നീ ചിത്രങ്ങളുടെ ഛായാഗ്രഹന് വിഷ്ണുവായിരുന്നു. ഇതിന് പുറമെ തെലുങ്ക് ചിത്രം മജിലി, മെഹബൂബ എന്നിവയും വിഷ്ണു ക്യാമറ ചലിപ്പിച്ച ചിത്രങ്ങളാണ്.
വിവാഹത്തിന് രഞ്ജി പണിക്കര്‍, ബേസില്‍ ജോസഫ് നടന് അരുണ്‍ കുര്യന്, നീരജ് മാധവ് തുടങ്ങിയവരും തെലുങ്ക് സിനിമാ മേഖലയിലെ നിരവധി പേരും പങ്കെടുത്തു.
Discussion about this post