ചണ്ഡീഗഢ്: ഹരിയാനയില്‍ രണ്ട് ഐഎന്‍എല്‍ഡി എംഎല്‍എമാര്‍ കൂടി ബിജെപിയില്‍ ചേര്‍ന്നു. സാകിര്‍ ഹുസൈന്, പര്‍മീന്ദര്‍ ധുള്‍ എന്നിവരാണ് ബിജെപിയില്‍ ചേര്‍ന്നത്. രണ്ട് പേരും ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാറിന്റെ സാന്നിധ്യത്തിലാണ് ബിജെപി അംഗത്വമെടുത്തത്.
ഇതോടെ ബിജെപിയിലേക്ക് കൂറുമാറുന്ന ഐഎന്‍എല്‍ഡി എംഎല്‍എമാരുടെ എണ്ണം അഞ്ചായി. ഇവരെ കൂടാതെ രണ്ട് പേര് കൂടി തങ്ങളോട് ബന്ധപ്പെട്ടിട്ടുണ്ടെന്ന് ബിജെപി അവകാശവാദമുന്നയിച്ചിട്ടുണ്ട്.
മേവാതില്‍ നിന്ന് മൂന്നു തവണ എംഎല്‍എയായിരുന്ന ഹുസൈന് ജുലാനയില്‍ നിന്നുള്ള പ്രതിനിധിയാണ്. ജിന്ദ് ജില്ലയില്‍ വളരെ സ്വാധീനമുള്ള നേതാവാണ് ഇയാള്‍. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് സ്വാധീനം ലഭിക്കാത്ത മേഖലയാണ് മേവാത്.
Discussion about this post