കൊച്ചി: മലയാള സിനിമാതാരങ്ങളുടെ സംഘടനയായ ‘എഎംഎംഎ’യില്‍ വനിതകള്‍ക്ക് പ്രാധാന്യം നല്കാന് തീരുമാനം. സംഘടനയില്‍ കാതലായ അഴിച്ചുപണിക്കാണ് കളമൊരുങ്ങുന്നത്. സംഘടനയുടെ ഭരണഘടനഭേദഗതി ചെയ്യുകയും എക്സിക്യൂട്ടീവ് സമിതിയില്‍ നാല് സ്ത്രീകളെയെങ്കിലും ഉള്‍പ്പെടുത്തുകയും ചെയ്യും. കൂടാതെ സ്ത്രീകള്‍ക്കായി സംഘടനയില്‍ ആഭ്യന്തര പരാതി സെല്‍ രൂപീകരിക്കുകയും ചെയ്തേക്കും.
വൈസ് പ്രസിഡന്റ് സ്ഥാനം സ്ത്രീകള്‍ക്ക് നല്കുന്ന കാര്യവും പരിഗണനയിലുണ്ട്. വനിതാ ചലച്ചിത്ര പ്രവര്‍ത്തകരുടെ കൂട്ടായ്മയായ വിമണ്‍ ഇന്‍ സിനിമ കലക്ടീവ് നിരന്തരമായി ആവശ്യപ്പെടുന്ന കാര്യങ്ങളായിരുന്നു ഇവ.
ഭേദഗതികള്‍ ഈ മാസം മുപ്പതിന് ചേരുന്ന ജനറല്‍ബോഡി യോഗത്തില്‍ അവതരിപ്പിച്ചേക്കും.
Discussion about this post