തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണ്ണ വില വീണ്ടും കൂടി. ഗ്രാമിന് 25 രൂപയാണ് ഇന്ന് കൂടിയത്. പവന് 200 രൂപയും വര്‍ധിച്ചു. ഗ്രാമിന് 3,175 രൂപയാണ് ഇന്നത്തെ സ്വര്‍ണ്ണ വില.
ഒരു പവന് സ്വര്‍ണത്തിന് 25,400 രൂപയാണ് ഇന്നത്തെ നിരക്ക്. ജൂണ്‍ 22, 23 ന് ഗ്രാമിന് 3,150 രൂപയും പവന് 25,200 രൂപയുമായിരുന്നു നിരക്ക്. ജൂണ്‍ 21 ന് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വിലയാണ് സ്വര്‍ണ്ണത്തിന് രേഖപ്പെടുത്തിയത്.
ഗ്രാമിന് 3,180 രൂപയും പവന് 25,440 രൂപയുമായിരുന്നു നിരക്ക്. എന്നാല്‍, ജൂണ്‍ 21 ന് ഉച്ചയ്ക്ക് ശേഷം സ്വര്‍ണ്ണ വില താഴുകയായിരുന്നു.
ആഗോളവിപണിയില്‍ സ്വര്‍ണ്ണവിലയില്‍ വര്‍ധന രേഖപ്പെടുത്തി. 8.26 ഡോളറാണ് ഇന്ന് ഉയര്‍ന്നത്. ഒരു ട്രോയ് ഔണ്‍സ് സ്വര്‍ണ്ണത്തിന് (31.1 ഗ്രാം) 1,404.45 ഡോളര്‍ എന്ന ഉയര്‍ന്ന നിരക്കിലാണ് ഇപ്പോഴും സ്വര്‍ണ്ണം.
Discussion about this post