സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലായിരിക്കുന്നത് ബോളിവുഡിന്റെ മസില്മാന് സല്മാന് ഖാന് കുതിരയെ ഓടി തോല്‍പ്പിക്കുന്ന ദൃശ്യങ്ങളാണ്. താരം തന്നെയാണ് ഈ വീഡിയോ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്.
നേരത്തേ സ്വിമ്മിംഗ് പൂളില്‍ നിന്ന് ഡൈവ് ചെയ്യുന്ന വീഡിയോ താരം പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ വീഡിയോ പങ്കുവെച്ചത്. നടന് സഹീര്‍ ഇക്ബാലാണ് കുതിരപ്പുറത്തുള്ളത്. ഈ കുതിരയെയാണ് സല്മാന് ഓടിത്തോല്‍പ്പിച്ചത്.
‘ഒവര്‍ പവര്‍ ഹോഴ്സ് പവര്‍’ എന്ന തലക്കെട്ടോടെയാണ് താരം ഈ വീഡിയോ പങ്കുവെച്ചത്. നിരവധി ആരാധകരാണ് ഈ വീഡിയോയെ പ്രശംസിച്ച് രംഗത്ത് എത്തിയിരിക്കുന്നത്. ‘ഭാരത്’ ആണ് ഒടുവില്‍ തീയ്യേറ്ററുകളിലെത്തിയ സല്മാന് ചിത്രം. ചിത്രത്തിന് മികച്ച വരവേല്‍പ്പാണ് ബോളിവുഡ് നല്‍കിയത്. കത്രീന കൈഫാണ് ചിത്രത്തിലെ നായിക. ഈദ് റിലീസായി തീയ്യേറ്ററുകളിലെത്തിയ ചിത്രം ഇതിനോടകം ഇരുന്നൂറ് കോടി ക്ലബില്‍ ഇടംപിടിച്ചു കഴിഞ്ഞു.
Discussion about this post