ലഖ്നൗ: മെട്രോ മാന്‍ ഇ ശ്രീധരന് ലഖ്നൗ മെട്രോ റെയില്‍ കോര്പ്പറേഷന് ഉപദേശക സ്ഥാനം രാജിവച്ചു. ഇ ശ്രീധരന്റെ രാജിക്കത്ത് ലഭിച്ചതായി ലഖ്നൗ മെട്രോ റെയില്‍ കോര്പ്പറേഷന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇതു യുപി സര്‍ക്കാരിനു കൈമാറി. ആരോഗ്യ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം രാജിക്കത്ത് നല്‍കിയത്.
2014ല്‍ ആണ് ലഖ്നൗ മെട്രോയുടെ മുഖ്യ ഉപദേശകനായി ശ്രീധരന് ചുമതലയേറ്റത്. ലഖ്നൗ മെട്രോയുടെയും ഡല്‍ഹി മെട്രോയുടെയും നിര്‍മ്മാണം ശ്രീധരന്റെ മേല്‍നോട്ടത്തിലായിരുന്നു. ഇന്ത്യന്‍ പൊതുഗതാഗതസംവിധാനം ആധുനികവത്കരിക്കുന്നതില്‍ ഒരു പ്രധാന പങ്ക് ഇദ്ദേഹം വഹിച്ചിട്ടുണ്ട്.
ഇവയ്ക്ക് പുറമേ കൊല്‍ക്കത്ത മെട്രോ റെയില്‍വേ, കൊങ്കണ്‍ തീവണ്ടിപ്പാത, തകര്‍ന്ന പാമ്പന്‍പാലത്തിന്റെ പുനര്‍നിര്‍മ്മാണം തുടങ്ങിയ ശ്രദ്ധേയമായ പല ജോലികള്‍ക്കും ഇദ്ദേഹം നേതൃത്വം നല്‍കിയിട്ടുണ്ട്.
Discussion about this post