തിരുവനന്തപുരം: മഴ ഇനിയും കനിഞ്ഞില്ലെങ്കില്‍ സംസ്ഥാനം കടുത്ത വൈദ്യുതി പ്രതിസന്ധിയിലേക്ക് നീങ്ങുമെന്ന് കെഎസ്ഇബി. 467.929 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനുള്ള ജലം മാത്രമാണ് വൈദ്യുതി ബോര്‍ഡിന്റെ മൊത്തം ഡാമുകളില്‍ അശേഷിക്കുന്നത്. ജൂണ്‍ 22 വരെയുള്ള കണക്കാണിത്. കെഎസ്ഇബിയുടെ വലിയ ഡാമുകളില്‍ അടക്കം ജലനിരപ്പ് ക്രമാതീതമായി താഴുന്നതാണ് വൈദ്യുതി പ്രതിസന്ധി എന്ന ആശങ്കയ്ക്ക് വഴിവെയ്ക്കുന്നത്.
11.59 ശതമാനം വെള്ളമാണ് ഇടുക്കി, പമ്പ, ഇടമലയാര്‍ ഉള്‍പ്പെടെയുള്ള ഗ്രൂപ്പ് വണ്‍ ഡാമുകളില്‍ അവശേഷിക്കുന്നത്. കെഎസ്ഇബിയുടെ എല്ലാ ഡാമുകളിലും കൂടി 11.30 ശതമാനം വെള്ളവുമാണുള്ളത്. ഇതില്‍നിന്ന് വെറും 467. 929 ദശലക്ഷം യൂണിറ്റ് വൈദ്യുതി മാത്രമേ ഉല്‍പ്പാദിപ്പിക്കാനാകൂ. വെള്ളിയാഴ്ച 468.94 ദശലക്ഷം യൂണിറ്റ് ഉല്‍പ്പാദിപ്പിക്കാനുള്ള വെള്ളമാണുണ്ടായിരുന്നത്.
മുന്‍വര്‍ഷങ്ങളില്‍ ജൂണ്‍, ജൂലൈ മാസങ്ങളില്‍ 20-22 ദശലക്ഷം യൂണിറ്റാണ് ഉല്‍പ്പാദിപ്പിച്ചിരുന്നത്. എന്നാല്‍ വൈദ്യുത പ്രതിസന്ധി ഒഴിവാക്കാന്‍ സാധ്യമായ എല്ലാനടപടികളും ഇതിനകം സ്വീകരിച്ചിട്ടുണ്ടെന്നാണ് കെഎസ്ഇബി പറയുന്നത്. പക്ഷേ വരും ദിവസങ്ങളിലും മഴയുടെ അളവ് കുറയുകയാണെങ്കില്‍ പ്രതിസന്ധി രൂക്ഷമാകാന്‍ സാധ്യതയുണ്ടെന്നാണ് അധികൃതര്‍ പറയുന്നത്.
Discussion about this post