ഫ്ളോറിഡ: അക്രമാസക്തമായ നായയെ അനുനയിപ്പിക്കാന്‍ ചുംബിച്ച യുവതിയുടെ മുഖം നായ കടിച്ചു പറിച്ചു. വീട്ടില്‍ വളര്‍ത്തുന്ന നൂറ് കിലോയ്ക്കടുത്ത് ഭാരമുള്ള ബുള്‍മസ്റ്റിഫ് നായയെയാണ് ചുംബിക്കാന്‍ ശ്രമം നടത്തിയത്. ബ്രൂക്ക്സ് വില്ല കാനല്‍ ഡ്രൈവിലാണ് സംഭവം. ജോലി കഴിഞ്ഞ ശേഷം കൂട്ടുകാരനുമൊത്ത് ബാറില്‍ നിന്നു വന്ന യുവതിയെ കണ്ടയുടനെ നായ അക്രമാസക്തമാവുകയായിരുന്നു.
തുടര്‍ന്ന് നായയെ ശാന്തമാക്കുവാന്‍ ശ്രമിക്കുന്നതിനിടെ ചുംബിച്ചു. ഇതോടെ യുവതിയെ നായ കടിച്ച് പറിക്കുകയായിരുന്നു. അനിയന്ത്രിതമായ രക്തസ്രാവത്തെ തുടര്‍ന്ന് യുവതിയെ ആശുപത്രിയിലെ ട്രോമ യൂണിറ്റില്‍ പ്രവേശിപ്പിച്ചു. പ്ലാസ്റ്റിക് സര്‍ജറി വേണമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഒരാഴ്ച മുമ്പ് ഫ്ളോറല്‍ സിറ്റിയിലുണ്ടായ വെള്ളപ്പൊക്കത്തില്‍നിന്നു രക്ഷപ്പെടുത്തിയ ബുള്‍മസ്റ്റിഫ് വര്‍ഗത്തില്‍പ്പെട്ട നായയെ ഡെപ്യൂട്ടി ഷെല്‍ട്ടറിലേക്ക് മാറ്റി.
Discussion about this post