കോഴിക്കോട്: കോഴിക്കോട് കീഴ്പ്പയ്യൂര്‍ വെസ്റ്റ് യുപി സ്കൂളില്‍ 14 വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യ വിഷബാധയേറ്റു. കഴിഞ്ഞ ദിവസം സ്കൂളില്‍ നിന്ന് കഴിച്ച ഉച്ച ഭക്ഷണത്തില്‍ നിന്ന് ഭക്ഷ്യ വിഷബാധയേറ്റുവെന്നാണ് സൂചന.
ഭക്ഷ്യവിഷബാധയേറ്റ വിദ്യാര്‍ത്ഥികളെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ഇന്നലെ സ്കൂളില്‍ നിന്ന് ഉച്ചഭക്ഷണം കഴിച്ച കുട്ടികള്‍ക്കാണ് ഇന്ന് പനിയും അസ്വസ്ഥതയും ഉണ്ടായത്. എന്നാല്‍ ആരുടേയും നില ഗുരുതരമല്ല.
Discussion about this post