കണ്ണൂര്‍: ആന്തൂരില്‍ പ്രവാസി സാജന് ആത്മഹത്യ ചെയ്ത സംഭവത്തില്‍ നാല് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്ഷന്. നഗരസഭ സെക്രട്ടറി, എഞ്ചിനീയര്‍, ഓവര്‍സിയര്‍ എന്നിവര്‍ക്കാണ് സസ്പെന്ഷന്. തദ്ദേശഭരണ മന്ത്രി എസി മൊയ്തീനാണ് ഇക്കാര്യം അറിയിച്ചത്.
ആന്തൂര്‍ നഗരസഭാ സെക്രട്ടറി എംകെ ഗിരീഷ്, എഞ്ചിനീയര്‍ കെ കലേഷ്, ഓവര്‍സിയര്‍മാരായ അഗസ്റ്റിന്, വി സുധീര്‍ എന്നിവരെയാണ് സംസ്ഥാന സര്‍ക്കാര്‍ സസ്പെന്റ് ചെയ്തത്. ഉദ്യോഗസ്ഥരുടെ ഭാഗത്ത് ഗുരുതര വീഴ്ചയുണ്ടായതായി പ്രാഥമികമായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.
നിക്ഷേപ പദ്ധതികള്‍ യാഥാര്‍ത്ഥ്യമാക്കുന്നതില്‍ അനാവശ്യ കാലതാമസം വരുന്നത് പരിശോധിക്കുമെന്ന് മന്ത്രി പറഞ്ഞു. സംരംഭകരുടെ പരാതികള്‍ പരിഹരിക്കാന്‍ അദാലത്തുകള്‍ സംഘടിപ്പിക്കുമെന്നും എസി മൊയ്തീന് അറിയിച്ചു.
Discussion about this post