ലഖ്നൗ: 29 പേരുമായി യാത്രചെയ്ത എസ്യുവി കനാലിലേയ്ക്ക് മറിഞ്ഞ് എഴ് കുട്ടികളെ കാണാതായി. ഒരു കുടുംബത്തില്‍പ്പെട്ടതാണ് ഇവര്‍. സച്ചിന്(6) സണ്ണി(5),സജന്(8), സൗരഭ്(8),അമാന്‍(9) മന്‍സി(4),മനീഷ(4)എന്നീ കുട്ടികളെയാണ് കാണാതായത്. ഇവര്‍ക്കായുള്ള തിരച്ചില്‍ ശക്തമായി നടന്നുകൊണ്ടിരിക്കുകയാണ്. വിവാഹ ചടങ്ങില്‍ പങ്കെടുത്ത് രാത്രി മടങ്ങവെയാണ് കുടുംബം സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടത്.
പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് വാഹനം കനാലിലേക്ക് മറിഞ്ഞത്. അപകട കാരണം വ്യക്തമല്ല. ’29 യാത്രക്കാരുമായി സഞ്ചരിച്ച വാഹനം കനാലിലേക്ക് മറിയുകയായിരുന്നു. ബാക്കിയുള്ളവരെ രക്ഷപ്പെടുത്തിയെങ്കിലും ഏഴ് കുട്ടികള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്.
ദേശീയ ദുരന്തനിവാരണ സേനയുടേയും നാട്ടുകാരുടേയും നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.’- ലഖ്നൗ റെയിഞ്ച് ഇന്‍സ്പെക്ടര്‍ എസ്കെ ഭഗത് പറഞ്ഞു.അപകടത്തില്‍ കാണാതായ കുട്ടികളെ എത്രയും വേഗം കണ്ടെത്തുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എസ്പിക്ക് നിര്‍ദേശം നല്കി കഴിഞ്ഞു.
A vehicle carrying passengers fell in Indira canal in Nagram, Lucknow, today morning. Rescue operations underway. Chief Minister has taken cognizance of the incident and directed the SSP and the SDRF to make all possible efforts for search & rescue of the persons who have drowned pic.twitter.com/pHDfJ39EM3
— ANI UP (@ANINewsUP) June 20, 2019
Discussion about this post