ഇടുക്കി: ഏലയ്ക്ക വില സര്‍വ്വകാല റെക്കോര്‍ഡില്‍. ഇടുക്കി അണക്കരയിലെ സൗത്ത് ഇന്ത്യന്‍ ഓക്ഷന് സെന്ററില്‍ നടന്ന ലേലത്തില്‍ കിലോയ്ക്ക് 5000 രൂപയാണ് ലഭിച്ചത്. ഇതിന് മുമ്പത്തെ റെക്കോര്‍ഡ് 4501 രൂപയായിരുന്നു.
മാര്‍ക്കറ്റിലും ഏലയ്ക്ക വില കുതിച്ചുയരുകയാണ്. ശരാശരി 3250 രൂപയെങ്കിലും ഏലയ്ക്കക്കുണ്ട്. മഴക്കെടുതിയിലും പിന്നാലെയെത്തിയ കൊടും വേനലിലുമെല്ലാം കൃഷി നശിച്ച് ഉത്പാദനം കുറഞ്ഞതാണ് വില കുതിച്ചുയരാന്‍ കാരണമെന്നാണ് കര്‍ഷകര്‍ പറയുന്നത്.
Discussion about this post