യുവനടി വിഷ്ണുപ്രിയ വിവാഹിതയായി. നിര്‍മ്മാതാവും സംവിധായകനുമായ ഈസ്റ്റ് കോസ്റ്റ് വിജയന്റെ മകന് വിനയ് വിജയന് ആണ് വിഷ്ണുപ്രിയയുടെ കഴുത്തില്‍ മിന്നു ചാര്‍ത്തിയത്. ആലപ്പുഴ കാംലറ്റ് കണ്‍വന്‍ഷന്‍സെന്ററില്‍ വച്ചായിരുന്നു വിവാഹം നടന്നത്. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്.
29ന് തിരുവനന്തപുരത്ത് അല്‍ സാജ് കണ്വെന്ഷന് സെന്ററില്‍ വിവാഹ വിരുന്നും നടക്കും. 2007-ല്‍ ദിലീപ് നായകനായെത്തിയ സ്പീഡ് ട്രാക്ക് എന്ന ചിത്രത്തിലൂടെയാണ് വിഷ്ണുപ്രിയ സിനിമയിലെത്തുന്നത്. പിന്നീട് പുറത്തിറങ്ങിയ കേരളോത്സവം, പെണ്‍പട്ടണം ചിത്രങ്ങളില്‍ വിഷ്ണുപ്രിയ ശ്രദ്ധിക്കപ്പെട്ട വേഷം ചെയ്തിട്ടുണ്ട്.
നാങ്ക എന്ന ചിത്രത്തിലൂടെ തമിഴിയിലും താരം വേഷമിട്ടിട്ടുണ്ട്. മികച്ച ഒരു നര്‍ത്തകി കൂടിയായ വിഷ്ണുപ്രിയ റിയാലിറ്റി ഷോകളിലും അവാര്‍ഡ് നിശകളിലും സജീവ സാന്നിധ്യവുമാണ്.
Discussion about this post