കൊച്ചി: നിപ്പായില്‍ നിന്ന് വീണ്ടും അതിജീവിച്ച് സംസ്ഥാനം. വൈറസില്‍ നിന്ന് കേരളം പൂര്‍ണ്ണ സുരക്ഷിതമെന്ന് പുണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് മേധാവി ഡോ ദോവേന്ദ്ര മൗര്യ പറഞ്ഞു. 21 ദിവസത്തിനിടെ ഒരു കേസ് പോലും പോസിറ്റീവ് ആയിട്ടില്ലെന്നും ഭയം വേണ്ടെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ രോഗം വരാതിരിക്കാനും പടരാതിരിക്കാനും ജാഗ്രത തുടരണമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി. അതേസമയം വൈറസിന്റെ ഉറവിടം കണ്ടെത്തിയാല്‍ വേഗത്തില്‍ തന്നെ രോഗപടര്‍ച്ച തടയാന്‍ സാധിക്കും. കേരളത്തിലെ എല്ലാ മെഡിക്കല്‍ കോളേജുകളിലും അത്യാധുനിക ലാബുകള്‍ വേണമെന്നും അദ്ദേഹം വ്യക്തമാക്കി.
നിപ്പായുടെ ഉറവിടം കണ്ടെത്താനുള്ള നടപടിക്രമം ഇപ്പോഴും നടക്കുന്നുണ്ട്. അധികം വൈകാതെ തന്നെ ഉറവിടം കണ്ടെത്താനാവും എന്നും വവ്വാലുകളെ പൂണെയില്‍ പരിശോധിച്ചു തുടങ്ങിയെന്നും പത്തു ദിവസത്തിനകം ഫലം അറിയാനാകുമെന്നും ഡോക്ടര്‍ അറിയിച്ചു.
Discussion about this post