ഈസ്റ്റ് കോസ്റ്റ് വിജയന് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ചില ന്യൂജെന്‍ നാട്ടു വിശേഷങ്ങളുടെ ട്രെയിലര്‍ പുറത്തിറങ്ങി. പുതുമുഖം അഖില്‍ നായകനാവുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് എസ്എല്‍ പുരം ജയസൂര്യയാണ്.
ശിവകാമി, സോനു എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. സുരാജ് വെഞ്ഞാറമൂട്, ഹരീഷ് കണാരന്, നെടുമുടി വേണു, എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു. ഇവരെ കൂടാതെ ദിനേശ് പണിക്കര്‍, ജയകൃഷ്ണന്, നോബി, ബിജുക്കുട്ടന്, സാജു കൊടിയന്‍, കൊല്ലം ഷാ, മണികണ്ഠന്, ഹരിമേനോന്‍, സിനാജ്, സുബി സുരേഷ്, അഞ്ജലി, ആവണി എന്നിവരും ചിത്രത്തില്‍ അണി നിരക്കുന്നുണ്ട്.
ചിത്രത്തിന് ക്യാമറ ചലിപ്പിച്ചിരിക്കുന്നത് അനില്‍ നായരാണ്. എഡിറ്റിംഗ് രഞ്ജന്‍ എബ്രഹാമും. സന്തോഷ് വര്‍മ്മ ഈസ്റ്റ് കോസ്റ്റ് വിജയന് എന്നിവരുടെ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് എം ജയചന്ദ്രനാണ്. ഈസ്റ്റ് കോസ്റ്റ് കമ്മ്യൂണിക്കേഷന്റെ ബാനറില്‍ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ഈസ്റ്റ് കോസ്റ്റ് വിജയനാണ്.
Discussion about this post