ന്യൂഡല്‍ഹി: കേന്ദ്രസാഹിത്യ അക്കാദമിയുടെ 2019ലെ ബാലസാഹിത്യ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ നിന്ന് രണ്ട് പേര് പുരസ്കാരങ്ങള്‍ക്ക് അര്‍ഹരായി. മലയത്ത് അപ്പുണ്ണിയ്ക്കും അനൂജ അകത്തൂട്ടിനുമാണ് പുരസ്കാരം ലഭിച്ചിരിക്കുന്നത്.
ബാലസാഹിത്യത്തിന് നല്കിയ സമഗ്രസംഭാവനകള്‍ പരിഗണിച്ചാണ് മലയത്ത് അപ്പുണ്ണിയ്ക്ക് പുരസ്കാരം.
50,000 രൂപയും ഫലകവുമാണ് അവാര്‍ഡ്. ശിശുദിനമായ നവംബര്‍ 14ന് അവാര്‍ഡുകള്‍ വിതരണം ചെയ്യും.
കേന്ദ്രസാഹിത്യ അക്കാദമിയുടെ യുവപുരസ്കാരമാണ് അനൂജ അകത്തൂട്ടിന് ലഭിച്ചിരിക്കുന്നത്. ‘അമ്മ ഉറങ്ങുന്നില്ല എന്ന കവിത സമാഹാരത്തിനുമാണ് പുരസ്കാരം. 50000 രൂപയും ഫലകവുമാണ് അവാര്‍ഡ്.
യുഎ ഖാദര്‍, ഡോ. കെഎസ് രവി കുമാര്‍, ഇളവൂര്‍ ശ്രീകുമാര്‍ എന്നിവരായിരുന്നു ബാലസാഹിത്യപുരസ്കാര ജൂറി അംഗങ്ങള്‍. ഡോ. ഗീത പുതുശ്ശേരി, ഡോ. പിഎസ് രാധാകൃഷ്ണന്, ഡോ. നെടുമുടി ഹരികുമാര്‍ എന്നിവരായിരുന്നു യുവപുരസ്കാരത്തിന്റെ ജൂറി അംഗങ്ങള്‍
Discussion about this post