മാഞ്ചസ്റ്റര്‍: ചിരവൈരികളായ ഇന്ത്യയും പാകിസ്താനും ലോകകപ്പില്‍ ഏറ്റുമുട്ടാന്‍ ഒരുങ്ങുമ്പോള്‍ തീപ്പൊരി പറക്കുമെന്ന് ഉറപ്പാണ്. ഇതിനിടെ, ഇന്ത്യക്കെതിരായ മത്സരത്തില്‍ ഇന്ത്യന്‍ വിക്കറ്റുകള്‍ വീഴുമ്പോള്‍ പ്രത്യേക രീതിയില്‍ ആഘോഷിക്കാന്‍ പാക് ടീം പാകിസ്താന് ക്രിക്കറ്റ് ബോര്‍ഡിന്റെ അനുമതി തേടിയെന്ന വാര്‍ത്ത പുറത്തുവന്നതോടെ ആരാധകര്‍ തമ്മിലും വാക്പോര് മൂര്‍ച്ഛിച്ചിരുന്നു. എന്നാല്‍, ഈ വിവാദ സംഭവത്തില്‍ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് പാക് ക്രിക്കറ്റ് ടീം മാനേജര്‍ തലത് അലി. ഇത്തരത്തിലൊരു ആഘോഷത്തിനും തങ്ങള്‍ പദ്ധതിയിട്ടിട്ടില്ലെന്നും അങ്ങനെ ഒരു നിര്‍ദേശം ആരില്‍ നിന്നും ലഭിച്ചിട്ടില്ലെന്നും തലത് അലി പ്രതികരിച്ചു. മാധ്യമങ്ങള്‍ വെറുതെ അടിസ്ഥാനരഹിതമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയാണെന്നും തലത് അലി വ്യക്തമാക്കി.
പ്രധാനമന്ത്രി ഇമ്രാന് ഖാനാണ് പാക് താരങ്ങള്‍ക്ക് ഇത്തരത്തിലൊരു നിര്‍ദേശം നല്‍കിയത് എന്നായിരുന്നു നേരത്തെ വന്ന റിപ്പോര്‍ട്ടുകളിലുള്ള സൂചന. എന്നാല്‍ ലോകകപ്പിനായി ഇംഗ്ലണ്ടിലേക്ക് തിരിക്കും മുമ്പാണ് പാക് താരങ്ങള്‍ പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചതെന്നും അതിനുശേഷം താരങ്ങള്‍ അദ്ദേഹവുമായി യാതൊരു തരത്തിലും ബന്ധപ്പെട്ടിട്ടില്ലെന്നും തലത് അലി വിശദീകരിക്കുന്നു.
‘പാക് ക്രിക്കറ്റ് ബോര്‍ഡ് നല്കിയ മാര്‍ഗനിര്‍ദേശം അനുസരിച്ചാണ് ഞങ്ങള്‍ കളിക്കുന്നത്. മറ്റേതൊരു ടീമിനെതിരായ മത്സരം പോലെ തന്നെയാണ് ഞങ്ങള്‍ക്ക് ഇന്ത്യക്കെതിരായ മത്സരവും. തീര്‍ച്ചയായും ഇന്ത്യക്കെതിരായ മത്സരം പ്രധാനപ്പെട്ടത് തന്നെയാണ്’. എന്നാല്‍ അതില്‍ ക്രിക്കറ്റ് മാത്രമെയുള്ളു, രാഷ്ട്രീയമില്ലെന്നും തലത് അലി വ്യക്തമാക്കി. ജൂണ്‍ 16ന് മാഞ്ചസ്റ്ററിലാണ് ഇന്ത്യ-പാക് മത്സരം നടക്കുന്നത്.
Reports state that the PCB has told its players to stick to cricket and turned down a request from Sarfaraz Ahmed and his team to celebrate India’s wickets ‘differently’ in retaliation to Kohli and Co. wearing army caps during an ODI against Australia in March #CWC19 #IndvPak
— Saj Sadiq (@Saj_PakPassion) June 7, 2019
Discussion about this post