തെന്നിന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആരാധകര്‍ ഉള്ള താരദമ്പതികളാണ് സാമന്തയും നാഗ ചൈതന്യയും. കഴിഞ്ഞ ദിവസമാണ് സാമന്ത ഗര്‍ഭിണി ആണെന്ന തരത്തിലുള്ള വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ വന്നത്. എന്നാല്‍ ഗര്‍ഭിണി ആണെന്ന തെറ്റായ വാര്‍ത്ത നല്‍കിയതിന് എതിരെ രൂക്ഷമായി പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് താരമിപ്പോള്‍. ട്വിറ്ററിലൂടെയാണ് താരം പ്രതികരിച്ചത്.
സാമന്ത ഗര്‍ഭിണിയോ എന്ന തലക്കെട്ടില്‍ വന്ന വാര്‍ത്തയോട് ആണ് താരം രൂക്ഷമായി പ്രതികരിച്ചിരിക്കുന്നത്. ‘ആണോ, നിങ്ങള്‍ക്ക് എപ്പോഴാണ് മനസ്സിലായത്, ഞങ്ങളോടും കൂടി പറയൂ’ എന്നാണ് സാമന്ത ട്വിറ്ററില്‍ കുറിച്ചത്.
ശിവ നിര്‍വാണ സംവിധാനം ചെയ്ത ‘മജിലി’യാണ് ഒടുവില്‍ സാമന്തയും നാഗചൈതന്യയും ഒന്നിച്ച് അഭിനയിച്ച ചിത്രം. തീയ്യേറ്ററില്‍ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്.
Damnnn ……. is she ? When you find out please let us know https://t.co/Gk3oYnABYU
— Baby Akkineni (@Samanthaprabhu2) June 10, 2019
Discussion about this post