ജെസിബി മതില് ചാടുന്നത് കണ്ടിട്ടുണ്ടോ?. പുരികം ചുളുക്കി പലരും ചോദിച്ചെക്കാം ജെസിബി മതില് ചാടുമോ എന്ന്. എന്നാല്‍ ചാടും!. അത്തരത്തിലുള്ള ജെസിബിയുടെ ഒരു മതില് ചാട്ട വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. പറമ്പില്‍ പണിയാവശ്യത്തിന് വന്ന ജെസിബി വളരെ ശ്രദ്ധയോടെ മതില് ചാടികടക്കുന്ന രസകരമായ വീഡിയോ ടിക് ടോക്കിലാണ് ആദ്യം പ്രത്യക്ഷപ്പെട്ടത്.
കേടുപാടുകള്‍ കൂടാതെ വീടിന് മുമ്പിലെ കൊച്ചുമതില്‍ വിദഗ്ധമായി ചാടിക്കടക്കുകയാണ് ജെസിബി. ഏല്‍പ്പിക്കുന്ന ജോലി വൃത്തിയായി ചെയ്ത് തീര്‍ക്കുന്ന ജെസിബിയുടെ മതിലുചാട്ടവും സോഷ്യല്‍ മീഡിയ ഇതൊടകം ഏറ്റെടുത്ത് കഴിഞ്ഞു.
‘മണ്ണുമാന്താനും മരം പിഴുതുമാറ്റാനും മാത്രമല്ല മതിലുചാടാനും ഞങ്ങള്‍ക്ക് അറിയാം എന്ന തലക്കെട്ടോടെ നിരവധി പേരാണ് വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്.
Discussion about this post