തിരുപ്പതി: പ്രധാനമന്ത്രി നരേന്ദ്ര മോഡി തിരുപ്പതി ബാലാജി ക്ഷേത്രത്തില്‍
ദര്‍ശനത്തിനെത്തി. രണ്ടാമതും പ്രധാനമന്ത്രി സ്ഥാനത്ത് എത്തിയതിനു ശേഷമുള്ള മോഡിയുടെ ആദ്യ തിരുപ്പതി സന്ദര്‍ശനമാണിത്.
ആന്ധ്രാപ്രദേശ് ഗവര്‍ണര്‍ ഇഎസ്എല്‍ നരസിംഹന്, മുഖ്യമന്ത്രി വൈഎസ് ജഗന് മോഹന്‍ റെഡ്ഡി, കേന്ദ്രമന്ത്രി ജി കൃഷ്ണന് റെഡ്ഡി, ബിജെപി നേതാക്കള്‍, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ് പ്രധാനമന്ത്രിയെ റെനിഗുണ്ട വിമാനത്താവളത്തില്‍ സ്വീകരിച്ചത്.
മാലദ്വീപിലും ശ്രീലങ്കയിലും രണ്ട് ദിവസമായി നടത്തിയ വിദേശ പര്യടനത്തിന് ശേഷമാണ് പ്രധാനമന്ത്രി ഞായറാഴ്ച തിരുപ്പതിയിലെത്തിയത്.
ക്ഷേത്ര സന്ദര്‍ശനത്തിന് മുന്‍പ് മോഡി ബിജെപി നേതാക്കളുടെ യോഗത്തില്‍ പങ്കെടുത്തു. ഇതിന് മുന്‍പ് 2014 ലും 2015ലും 2017ലും മോഡി തിരുപ്പതി സന്ദര്‍ശിച്ചിരുന്നു.
Discussion about this post