ഗുരുവായൂര്‍: ഗുരുവായൂരില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി ക്ഷേത്രം സന്ദര്‍ശിക്കുന്നതിന്റെ ഭാഗമായി നാളെ ഭക്തര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. രാവിലെ ഏഴ് മണി മുതല്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനം കഴിയും വരെ ഭക്തജനങ്ങള്‍ക്ക് പടിഞ്ഞാറേ നടയില്‍ പ്രവേശനം ഉണ്ടാവില്ലെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.
കിഴക്കേ നടയില്‍ ബാരിക്കേഡ് വരെ പ്രവേശനം ഉണ്ടാവുമെങ്കിലും രാവിലെ ഏഴ് മണി മുതല്‍ അകത്തേക്കുള്ള പ്രവേശനം നിയന്ത്രിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോഡി നാളെ രാവിലെ 10 മണി മുതല്‍ 11.15 വരെയാണ് ക്ഷേത്രത്തിലുണ്ടാവുക. അതുകൊണ്ട് തന്നെ
രാവിലെ എട്ട് മണിയോടെ സ്ഥലത്ത് പോലീസ് വിന്യാസത്തോടൊപ്പം ഗതാഗത നിയന്ത്രണവുമുണ്ടാകുമെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. കൂനംമൂച്ചി മുതല്‍ ഗുരുവായൂര്‍ വരെയും, ഗുരുവായൂര്‍ ഇന്നര്‍ റോഡിലും ഔട്ടര്‍ റോഡിലും ഗതാഗത നിയന്ത്രണമുണ്ടാകും. കിഴക്ക് ഭാഗത്ത് പാര്‍ക്കിംഗ് അനുവദിക്കില്ലെന്നും പടിഞ്ഞാറ് ഭാഗത്ത് പാര്‍ക്ക് ചെയ്യാമെന്നും പോലീസ് അറിയിച്ചു.
Discussion about this post