ബംഗലുരു: കനത്ത വരള്‍ച്ചയെ മറികടക്കാന്‍ പൂജയും പ്രാര്‍ത്ഥനകളും നടത്തി. കര്‍ണാടകയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ജലവിഭവ മന്ത്രിയുമായ ഡികെ ശിവകുമാറിന്റെ നേതൃത്വത്തിലാണ് കഴിഞ്ഞ ദിവസം പ്രത്യേക പൂജയും പ്രാര്‍ത്ഥനകളും നടന്നത്.
ചിക്കമംഗളുരുവിലെ ശ്രീ ഋഷ്യ ശ്രിങ്കേശ്വര ക്ഷേത്രത്തിലായിരുന്നു പര്‍ജന്യ ഹോമം എന്ന പേരിലായിരുന്നു പ്രത്യേക പൂജകളും പ്രാര്‍ത്ഥനകളും നടന്നത്. കര്‍ണടകയില്‍ ഇക്കുറി അതി ശക്തമായ വരള്‍ച്ചയാണ് നേരിടുന്നത്.
സംസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങളെയും വരള്‍ച്ച ബാധിത മേഖലയായി പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം സാധാരണ ഗതിയില്‍ കുടിവെള്ളം ക്ഷാമം രൂക്ഷമായ ഇവിടെ കാലവര്‍ഷം കൂടി ലഭിച്ചില്ലെങ്കില്‍ കുടിവെള്ളത്തിന് ബുദ്ധിമട്ടിലാകും.
ഈ സാഹചര്യം മറികടക്കാനാണ് പ്രത്യേക പൂജ നടത്താന്‍ മന്ത്രി തീരുമാനിച്ചത്. അതേസമയം സംസ്ഥാനത്തെ വിവിധ ക്ഷേത്രങ്ങളിലും ഇത്തരം പൂജകള്‍ നടന്നു. പലയിടത്തും വലിയ വീപ്പകളില്‍ വെള്ളം നിറച്ച് അതില്‍ കയറി ഇരുന്നുള്ള പ്രാര്‍ത്ഥനകളാണ് നടന്നത്
Discussion about this post