ബ്രിസ്റ്റോള്‍: കനത്തമഴയെ തുടര്‍ന്ന് പാകിസ്താനും ശ്രീലങ്കയും തമ്മിലുള്ള ലോകകപ്പ് ക്രിക്കറ്റ് മത്സരം ഉപേക്ഷിച്ചു. ടോസ്സ് ഇടാന്‍ പോലും കഴിയാതെയാണ് ഇരുടീമുകളും പോയിന്റ് പങ്കിട്ട് പിരിയുന്നത്.
തുടക്കം മുതല്‍ മഴ പെയ്യുന്നുണ്ടായിരുന്നു. പല വട്ടം അമ്പയര്‍മാര്‍ പിച്ച് പരിശോധിച്ചെങ്കിലും മത്സരയോഗ്യമല്ലെന്നു കണ്ടതിനെ തുടര്‍ന്ന് കളി ഉപേക്ഷിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
മത്സരം ഉപേക്ഷിച്ചതോടെ ഇരു ടീമുകള്‍ക്കും ഓരോ പോയിന്റ് ലഭിക്കും. പോയിന്റ് പട്ടികയില്‍ ശ്രീലങ്ക മൂന്നാമതും പാകിസ്താന് നാലാമതുമാണ്. കേവലം ഒരു പോയിന്റ്
കേവലം ഒരു പോയിന്റ് കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നെങ്കിലും ലോകകപ്പില്‍ ആദ്യമായി പാകിസ്താനോടുള്ള തോല്‍വി ഒഴിവാക്കിയ ആശ്വാസമുണ്ട് ശ്രീലങ്കയ്ക്ക്.
Discussion about this post