കൊച്ചി: ചൈനയില്‍ മതസ്വാതന്ത്ര്യം ഒട്ടും അനുവദിക്കുന്നില്ലെന്ന പ്രചാരണങ്ങള്‍ പൊളിച്ചടുക്കി വീഡിയോ ശ്രദ്ധേയമാവുന്നു. ട്രാഫിക് ഒഴിവാക്കി ഈദ് പ്രാര്‍ത്ഥനയ്ക്കായി ചൈനീസ് പോലീസ് സൗകര്യമൊരുക്കുന്നതിന്റെ വീഡിയോയാണ് ശ്രദ്ധനേടുന്നത്. ചൈനയിലെ യിവുവില്‍ നിന്നും മലയാളി വ്യവസായി മാക് മുഹമ്മദാണ് വീഡിയോ പകര്‍ത്തിയിരിക്കുന്നത്.
ചൈനയില്‍ ഒരുവിധത്തിലുള്ള മത പ്രവര്‍ത്തനവും അനുവദിയ്ക്കുന്നില്ലെന്നും പള്ളികളില്‍ പച്ച നിറം പൂശാന്‍ അനുവദിയ്ക്കുന്നില്ലെന്നും മുന്‍ ഡിജിപിയും ഇപ്പോള്‍ ബിജെപി നേതാവുമായ ടിപി സെന്‍കുമാര്‍ ആരോപിച്ചതും ചര്‍ച്ചയായിരുന്നു.
Discussion about this post