ന്യൂഡല്‍ഹി: കേരളത്തിന്റെ ഏറെനാളത്തെ ആവശ്യമായ എയിംസ് ഇത്തവണ കേരളത്തിന് അനുവദിച്ച് നല്‍കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ട് ആരോഗ്യമന്ത്രി കെകെ ഷൈലജ. കേന്ദ്രആരോഗ്യമന്ത്രി ഹര്‍ഷവര്‍ധനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമപ്രവര്‍ത്തകരെ കണ്ടു സംസാരിക്കുകയായിരുന്നു മന്ത്രി.
ബിഎസ്എല്‍3 നിലവാരത്തിലുള്ള വൈറോളജി ലാബ് കോഴിക്കോട് സ്ഥാപിക്കുന്നതിനുള്ള സഹായം കേന്ദ്രത്തോട് നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു. ഇത് സംബന്ധിച്ച് 2019 മെയ് മാസത്തില്‍ ഐസിഎംആറില്‍ നിന്ന് അനുമതി ലഭിച്ചിരുന്നു. അതിനായി എട്ട് കോടിയോളം രൂപ ചെലവ് വരും.
അതുകൊണ്ട് അത്യാധുനിക സൗകര്യങ്ങളോട് കൂടിയ ഒരു റീജിയണല്‍ ലാബ് അനുവദിച്ച് തരണമെന്നാണ് കേന്ദ്രത്തോട് ആവശ്യപ്പെട്ടത്. കൂടാതെ നിപ്പാ സ്ഥിതിഗതികളും കേന്ദ്രമന്ത്രിയുമായി ചര്‍ച്ചചെയ്തെന്നും മന്ത്രി അറിയിച്ചു. ആരോഗ്യമന്ത്രിയെക്കൂടാതെ വനിതാശിശുക്ഷേമവകുപ്പ് സ്മൃതി ഇറാനിയുമായും കൂടിക്കാഴ്ച നടത്തിയതായി മന്ത്രി പറഞ്ഞു. സ്മാര്‍ട്ട് അംഗന്‍വാടികളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്രം പിന്തുണ അറിയിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം, കേരളത്തില്‍ നിപ്പാ വൈറസ് ബാധ നിയന്ത്രണവിധേയമായിട്ടുണ്ടെന്ന നിഗമനത്തിലാണ് കേന്ദ്രസര്‍ക്കാരും സംസ്ഥാന സര്‍ക്കാരുമെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.
Discussion about this post