ഹരിയാന: ഒരു പൊതുപരിപാടിക്കിടെ തന്നോടൊപ്പം സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച യുവാവിനെ തള്ളിമാറ്റി ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍. വേദിയിലേക്ക് പോകുന്ന മന്ത്രിയോടൊപ്പം സെല്‍ഫിയെടുക്കാന്‍ ശ്രമിച്ചപ്പോഴാണ് യുവാവിനെ മന്ത്രി തള്ളി മാറ്റിയത്. ഇതിന്റെ വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.
സെല്‍ഫിയെടുക്കുന്നതിന് മുന്‍പ് യുവാവ് അനുഗ്രഹം വാങ്ങിക്കുന്നതിനായി മുഖ്യമന്ത്രിയുടെ കാലില്‍ തൊടാന്‍ ശ്രമിച്ചപ്പോള്‍ ചിരിക്കുന്ന മുഖത്തോടെ യുവാവിനെ മാറ്റാന്‍ ശ്രമിക്കുന്നതായും വീഡിയോയില്‍ ഉണ്ട്.
പിന്നീട് സെല്‍ഫിയെടുക്കാന്‍ ശ്രമിച്ചപ്പോള്‍ ദേഷ്യത്തോടെ ഇയാളെ തട്ടിമാറ്റുകയായിരുന്നു. മുന്‍പും ഇത്തരത്തില്‍ മനോഹര്‍ ലാല്‍ പ്രവര്‍ത്തകരോട് ദേഷ്യപ്പെടുന്ന തരത്തിലുള്ള സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്.
#WATCH Haryana CM Manohar Lal Khattar pushes aside a man who tries to take a selfie with him, at an event in Karnal. pic.twitter.com/HZK10VWWQy
— ANI (@ANI) June 6, 2019
Discussion about this post