തൃശൂര്‍: നേരത്തെ നിശ്ചയിച്ച പോലെ സംസ്ഥാനത്തെ സ്കൂളുകള്‍ വ്യാഴാഴ്ച തന്നെ തുറക്കുമെന്ന് മന്ത്രി എസി മൊയ്തീന്. നിപ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും ഭീതിയുടെ ഒരു സാഹചര്യവും നിലനില്ക്കുന്നില്ല. അതിനാല്‍ സ്കൂളുകള്‍ തുറക്കുന്നത് നീട്ടിവെക്കേണ്ട സാഹചര്യമില്ലെന്നും മന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്ത് വീണ്ടും നിപ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ സ്കൂള്‍ തുറക്കുന്നത് നീട്ടിവെക്കുമെന്ന് അഭ്യൂഹങ്ങള്‍ നിലനിന്നിരുന്ന പശ്ചാത്തലത്തിലാണ് മന്ത്രിയുടെ വിശദീകരണം. തൃശൂരില്‍ നിരീക്ഷണത്തിലുള്ള 27 പേരില്‍ മൂന്ന് പേര്‍ക്ക് പനിയുണ്ട്. എന്നാല്‍ ഭീതിയുടെ ഒരു സാഹചര്യവും നിലനില്ക്കുന്നില്ല. നിപയെ നേരിടാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ പൂര്‍ണസജ്ജമാണെന്നും മന്ത്രി വ്യക്തമാക്കി.
അതെസമയം, നിപ ബാധിതനായി ചികിത്സയിലുള്ള വിദ്യാര്‍ത്ഥിയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ട്. മെഡിക്കല്‍ ബുള്ളറ്റിനിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. വിദ്യാര്‍ത്ഥിയുടെ പനി കുറഞ്ഞെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.
Discussion about this post