വത്തിക്കാന്‍ സിറ്റി: സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാകുന്നത് നാഗാ പാരമ്പര്യ തൊപ്പിയണിഞ്ഞ് നില്കുന്ന ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ ചിത്രങ്ങളാണ്. മലയാളിയായ നാഗാലാന്‍ഡ് ബിഷപ്പ് ഡോ ജെയിംസ് തോപ്പിലാണ് മാര്‍പ്പാപ്പക്ക് നാഗാ പാരമ്പര്യ തൊപ്പി സമ്മാനിച്ചത്.
മെയ് 28ന് വത്തിക്കാന്‍ സിറ്റിയില്‍ വെച്ചാണ് നാഗാ തൊപ്പിയും അംഗാമി നെക്ലസും ബിഷപ്പ് ഡോ ജെയിംസ് സമ്മാനിച്ചത്. നാഗന്മാരുടെ പോരാട്ടവീര്യത്തിന്റെ അടയാളമാണ് നാഗാ പാരമ്പര്യ തൊപ്പി. ഇതിനുമുന്‍പ് 2015ലും സെന്റ് പീറ്റേഴ്സ് ബര്‍ഗ് സ്ക്വയറില്‍വച്ച് ഡോ ജെയിംസ് തോപ്പില്‍ മാര്‍പ്പാപ്പക്ക് തൊപ്പി സമ്മാനിച്ചിരുന്നു. അന്നും ചിത്രങ്ങള്‍ വൈറലാകുന്നു.
Discussion about this post