തിരുവനന്തപുരം: മോഡിയെ പുകഴ്ത്തിയതിനെ തുടര്‍ന്ന് കോണ്‍ഗ്രസില്‍ നിന്ന് പുറത്തായ എപി അബ്ദുള്ള കുട്ടിയെ ബിജെപിയിലേയ്ക്ക് സ്വാഗതം ചെയ്ത് കെ സുരേന്ദ്രനും. നേരത്തെ ബിജെപി സംസ്ഥാന അധ്യക്ഷനായ പിഎസ് ശ്രീധരന്‍പിള്ളയും അബ്ദുള്ള കുട്ടിയെ ബിജെപിയിലേയ്ക്ക് സ്വാഗതം ചെയ്തിരുന്നു.
ഇതിനു പിന്നാലെയാണ് ജനറല്‍ സെക്രട്ടറിയായ കെ സുരേന്ദ്രനും സ്വാഗതം ചെയത് രംഗത്തെത്തിയത്. അബ്ദുള്ളക്കുട്ടിക്ക് ഇങ്ങോട്ടുവരാം. വലിയ വാഗ്ദാനങ്ങളൊന്നും തരാനില്ല. തരാനുള്ളത് മുസ്ലീം ആയതുകൊണ്ട് ഒരവസരവും നിഷേധിക്കപ്പെടില്ലെന്ന ഉറപ്പു മാത്രമെന്നാണ് കെ സുരേന്ദ്രന് പറഞ്ഞത്.
മോഡിയെപ്പറ്റി നല്ലതു പറഞ്ഞാല്‍ പുറത്ത്, ഇമ്രാന്‍ഖാനെ പുകഴ്ത്തിയാല്‍ അകത്തും, കോണ്‍ഗ്രസ് ഇനി നൂറു വര്‍ഷം കഴിഞ്ഞാലും തിരിച്ചുവരില്ലെന്ന് ഉറപ്പായെന്നും കെ സുരേന്ദ്രന് തുറന്നടിച്ചു. ഫേസ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം അബ്ദുള്ള കുട്ടിയെ സ്വാഗതം ചെയ്തത്.
Discussion about this post