ന്യൂഡല്‍ഹി: ഇന്ത്യന്‍ വ്യോമസേനയുടെ വിമാനം കാണാതായതായി പരാതി. അസമിലെ ജോര്‍ഹട്ടില്‍ നിന്നും അരുണാചല്‍ പ്രദേശിലെ മേചുകയിലേക്ക് പോയ സൈനിക വിമാനമാണ് കാണാതായത്.
വിമാനത്തില്‍ 13 പേരുണ്ടായിരുന്നെന്നാണ് റിപ്പോര്‍ട്ട്. വിമാനത്തില്‍ എട്ട് ജോലിക്കാരും അഞ്ച് യാത്രക്കാരുമാണ് ഉള്ളത്. ആന്റണോവ് എഎന്‍-32 വിഭാഗത്തില്‍പ്പെട്ട യാത്രാവിമാനമാണ് കാണാതായത്. ഉച്ചക്ക് 12.25 ന് മേചുകയിലെ ലാന്‍ഡിങ് സ്ട്രിപ്പില്‍ എത്തിച്ചേരേണ്ടതായിരുന്നു വിമാനം.
ഒരു മണിക്കാണ് നിയന്ത്രണ സംവിധാനവുമായി അവസാനമായി ബന്ധപ്പെട്ടത്. കൂടുതല്‍ വിവരങ്ങള്‍ വ്യോമസേന പുറത്തുവിട്ടിട്ടില്ല. കാണാതായ വിമാനത്തിനായി തിരച്ചില്‍ തുടരുകയാണ്.
Discussion about this post