ലഖ്നൗ: വീട്ടില്‍ പെണ്‍കുട്ടിയോടൊപ്പം കാമുകനെ കണ്ടതിനെ തുടര്‍ന്ന് യുവാവിനെ നാട്ടുകാര്‍ തല്ലികൊന്നു.
ഷെര്‍പൂര്‍ സ്വദേശിയായ 24 കാരന് സുരാജാണ് ആള്‍ക്കൂട്ട ആക്രമണത്തെ തുടര്‍ന്ന് കൊല ചെയ്യപ്പെട്ടത്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ പിതാവും സഹോദരന്മാരും ഉള്‍പ്പെടെ ആറുപേര്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
ഉത്തര്‍പ്രദേശിലെ ഖൊരഖ്പൂരിലാണ് സംഭവം നടന്നത്. വീട്ടിലെ കിടപ്പുമുറിയില്‍ വെച്ചാണ് ഇരുവരെയും പിടികൂടിയത്. തുടര്‍ന്ന് പെണ്‍കുട്ടിയുടെ വീട്ടില്‍ ഒത്തുകൂടിയ നാട്ടുകാര്‍ സുരാജിനെ മൂര്‍ച്ചയുള്ള ആയുധങ്ങള്‍ കൊണ്ടും വടികൊണ്ടും ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു. സുരാജിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി അയച്ചിരിക്കുകയാണ്.
Discussion about this post