തിരുവനന്തപുരം: സൗഹൃതത്തിന് കാലവും പ്രായവും ഒന്നുമില്ലെന്ന് തെളിയിച്ചിരിക്കുകയാണ് പമ്പുകാല സ്വദേശികളായ രണ്ട് പേര്. തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിന്‍കരയ്ക്കടുത്ത് പമ്പുകാല സ്വദേശികളായ രാജേന്ദ്രനും ഷാജിയുമാണ് വ്യത്യസ്തമായി ഒരു ആഘോഷം നടത്തിയത്.
അത് മറ്റൊന്നുമല്ല, ഇവരുടെ സൗഹൃദത്തിന്റെ അമ്പതാം വാര്‍ഷികമാണ്. ഇക്കഴിഞ്ഞ മെയ് 21 നാണ് അവര്‍ തങ്ങളുടെ സുഹൃത് ബന്ധത്തിന്റെ 50 വര്‍ഷം പൂര്‍ത്തിയാക്കിയത്. ഇരുവരുടെയും വാര്‍ഷികം ആഘോഷിച്ചത് പത്ര പരസ്യം നല്‍കിയായിരുന്നു.
സാധാരണ വിവാഹത്തിനും വിവാഹവാര്‍ഷികത്തിനും പിറന്നാളിലും മറ്റും നല്കുന്ന പരസ്യങ്ങളെ പോലെ തന്നെ ഇരുവരുടെയും സുഹൃത് ബന്ധത്തിന്റെ 50 വര്‍ഷിക ദിനത്തില്‍ പരസ്യം നല്‍കിയായിരുന്നു ആഘോഷം വ്യത്യസ്തമാക്കിയത്.
‘ഒരേ ദിവസമായിരുന്നു ഞങ്ങള്‍ ജനിച്ചത്. 1969 മെയ് 21 നായിരുന്നു അത്. അടുത്തടുത്ത വീടുകളിലായിരുന്നു ജനനം. അതിനാല്‍ തന്നെ പിന്നീട് പഠിച്ചതും വളര്‍ന്നതും എല്ലാം ഒരുമിച്ചായിരുന്നു’ രാജേന്ദ്രന് പറയുന്നു. ഒപ്പം ചെറുപ്പത്തില്‍ ഇരുവരും ചേര്‍ന്നുണ്ടാക്കി കുസൃതികളെ കുറിച്ചും വിവരിച്ചു.
Discussion about this post