ഹൃത്വിക് റോഷന് നായകനായി പ്രേക്ഷകരുടെ പ്രിയംപിടിച്ചുപറ്റിയ കാബില്‍ ചൈനയില്‍ റിലീസ് ചെയ്യുകയാണ്. ചിത്രം ജൂണ്‍ അഞ്ചിനാണ് റിലീസ് ചെയ്യുന്നത്. 2017ലായിരുന്നു ചിത്രം ഇന്ത്യയില്‍ റിലീസ് ചെയ്തത്. കാബിലില്‍ ഒരു അന്ധകഥാപാത്രമായിട്ടായിരുന്നു ഹൃത്വിക് റോഷന് എത്തിയത്. ചിത്രം ചൈനയില്‍ റിലീസ് ചെയ്യുന്നതിനു മുന്നോടിയായി ഹൃത്വിക് റോഷന് അവിടെ പ്രചരണത്തിന്റെ തിരക്കിലാണ്. അതിനിടെ ജാക്കി ചാനെയും ഹൃത്വിക് റോഷന് കണ്ടു. ജാക്കി ചാനൊത്തുള്ള ഫോട്ടോയും ഹൃത്വിക് ഷെയര്‍ ചെയ്തിട്ടുണ്ട്.
ജാക്കി ചാനെ കാണാന്‍ കഴിഞ്ഞത് അവിശ്വസനീയമായ അനുഭവം എന്നാണ് ഹൃത്വിക് റോഷന് സാമൂഹ്യമാധ്യമത്തില്‍ പറയുന്നത്. അതേസമയം റിലീസിന് മുന്നേ ചൈനയില്‍ കാബിലിന്റെ പ്രദര്‍ശനം നടത്തിയപ്പോള്‍ വലിയ പ്രതികരണമാണ് ലഭിച്ചത്. ഹിന്ദി സിനിമയിലെ ഏറ്റവും സൗന്ദര്യമുള്ള നടനെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഹൃത്വിക് റോഷന് ചൈനയിലും ആരാധകര്‍ ഉണ്ട്.
Discussion about this post