കൊച്ചി: ആമസോണ്‍ വിദ്യാര്‍ത്ഥികള്‍ക്കായി ‘ബാക്ക് ടു സ്കൂള്‍’ സ്റ്റോര്‍ ആരംഭിച്ചു. കുട്ടികള്‍ക്കാവശ്യമായ സ്കൂള്‍ ബാഗുകള്‍, ലഞ്ച് ബോക്സുകള്‍, ഷൂസ്, ഇലക്ട്രോണിക്സ്, സ്റ്റേഷനറി തുടങ്ങിയ നിരവധി ഉല്‍പ്പന്നങ്ങള്‍ക്ക് ഗംഭീര വിലക്കുറവില്‍ വാങ്ങിക്കാം.
ആമസോണിന്റെ ‘ബാക്ക് ടു സ്കൂള്‍’ സ്റ്റോര്‍ വഴി സ്വിസ് മിലിറ്ററി, അമേരിക്കന്‍ ടൂറിസ്റ്റര്‍, ആമസോണ്‍ ബേസിക്സ്, സഫാരി, സ്കൈ ബാഗ്സ്, വൈല്‍ഡ് ക്രാഫ്റ്റ്സ് തുടങ്ങിയ മുന്‍നിര ബ്രാന്‍ഡുകളുടെ ബാഗുകള്‍ 70 ശതമാനം ഇളവുകളോടെ സ്വന്തമാക്കാന്‍ സാധിക്കും. ഓര്‍പാറ്റ്, അപ്സര, ലുക്സര്‍, നടരാജ് ക്ലാസ്സ്മേറ്റ്, തുടങ്ങിയ ബ്രാന്‍ഡുകളുടെ നോട്ട് പാടുകള്‍, കാല്‍ക്കുലേറ്റര്‍, എഴുത്തുപകരണങ്ങള്‍, എന്നിവയും ക്യാമലിന്, കാമേല്‍, ഫേബര്‍ കാസ്റ്റെല്‍ തുടങ്ങിയ ബ്രാന്‍ഡുകളുടെ ആര്‍ട്ട് ആന്‍ഡ് ക്രാഫ്റ്റ് ഉല്‍പ്പന്നങ്ങളും മികച്ച വിലയില്‍ സ്റ്റോറില്‍ നിന്നും ലഭ്യമാകും.
പീജിയന്‍, മില്‍ട്ടണ്‍ ടപ്പര്‍വെയര്‍, ബോറോസില്‍, സെല്ലോ തുടങ്ങിയ മികച്ച ബ്രാന്‍ഡുകളുടെ ലഞ്ച് ബോക്സുകള്‍, വാട്ടര്‍ ബോട്ടിലുകള്‍ എന്നിവ 100രൂപ മുതല്‍ ആമസോണില്‍ ലഭ്യമാണ്. ഡിസ്നി, നൈക്ക്, ബാറ്റ റെഡ് ടേപ്പ്, ലിബര്‍ട്ടി തുടങ്ങിയ ബ്രാന്‍ഡുകളുടെ ഷൂസുകളുടെ വില 199 രൂപ മുതലാണ് ആരംഭിക്കുന്നത്.
Discussion about this post